നിലമ്പൂർ: കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാട്ടുതീ ഭീഷണി ഒഴിവാക്കാൻ നിയമം കടുപ്പിച്ച് വനംവകുപ്പ്. അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് നിർദേശത്തിന് പ്രചരണം നൽകിയത്. നിലമ്പൂർ വനത്തിൽ തീ വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തെത്തിയെത്. കാട്ടുതീയുടെ 98 ശതമാനവും മനുഷ്യഇടപെപ്പെടൽ മൂലമാണ്. ഉണങ്ങിയ മുളകളും ഓടകളും തമ്മിൽ ഉരസൽ, ഇടിമിന്നൽ, അഗ്നിപർവത സ്ഫോടനം, പാറകളിൽ നിന്നുള്ള തീപ്പൊരി തുടങ്ങിയ പ്രകൃത്യാലുള്ള കാരണത്താലുള്ള തീ സാധ്യത രണ്ട് ശതമാനത്തിൽ താഴെയാണ്. അബദ്ധവശാലും ബോധപൂർവവും മനുഷ്യന്റെ ഇടപെടലിൽ കാട്ടുതീ ഉണ്ടാവുന്നു. വനത്തിനോട് ചേർന്ന് താമസിക്കുന്നവരും ആശ്രയിച്ച് കഴിയുന്നവരും കാട്ടിൽ കയറുന്നത് തീക്ക് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലുണ്ട്. തീ വനങ്ങളിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
കൂടിക്കൊണ്ടിരിക്കുന്ന ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീയുടെ തോതുകൂട്ടും. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്തെ വനമേഖലയുടെ പകുതിയിലധികവും കാട്ടുതീ ബാധിതപ്രദേശമാണ്.
നിലമ്പൂർ: കാട്ടുതീയുടെ പ്രത്യാഘാതങ്ങള്‍ ഏറെ വലുതാണെന്നറിഞ്ഞിട്ടും മനഃപൂര്‍വം കാട്ടില്‍ തീയിടുന്നവർക്ക് വനം നിയമം സെക്ഷന്‍ 27 പ്രകാരം ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 1000 മുതൽ 5000 രൂപവരെ പിഴയും ലഭിക്കും. കൂടാതെ കാട്ടുതീയില്‍ കാര്യമായ നഷ്ടമുണ്ടായാല്‍ അതിനുനുള്ള നഷ്ടപരിഹാരവും ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.