നിലമ്പൂർ: നിലമ്പൂരിൽ നിരവധി പേരെ കടിച്ച പേവിഷബാധ സംശയിക്കുന്ന തെരുവുനായെ എമർജൻസി റെസ്ക്യൂ ഫോഴ്സ് പിടികൂടി. ആറ് വയസ്സുകാരിക്ക് ഉൾപ്പടെ മൂന്നുപേർക്ക് ബുധനാഴ്ച നായുടെ കടിയേറ്റിരുന്നു. അന്ന് രാത്രി തന്നെ നായെ പിടിക്കാൻ ഇ.ആർ.എഫ് അംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വ്യാഴാഴ്ച വൈകീട്ട് നായ് വീണ്ടും ഭീതി വിതച്ച് പല ആളുകളേയും ആക്രമിക്കാൻ ശ്രമിക്കുന്നതായി വിവരം അറിഞ്ഞതോടെ ഇ.ആർ.എഫ് വീണ്ടും പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ചന്തക്കുന്നിലേക്കും പിന്നീട് ചാരംകുളത്തേക്കും ഓടിയ നായെ സംഘം പിന്തുടർന്നു.ചാരംകുളത്ത് വീടിന് സമീപം നിർത്തിയിട്ട കാറിനടിയിൽ ഒളിച്ച നായെ സാഹസികമായാണ് പിടികൂടിയത്.
മുനിസിപ്പാലിറ്റി ജെ.എച്ച്.ഐ ഡിന്റോ, ഡ്രൈവർ വിജീഷ്, ഇ.ആർ.എഫ് അംഗങ്ങളായ അബ്ദുൽ മജീദ്, സെഫീർ, അബു രാമംകുത്ത് എന്നിവർ നേതൃത്വം നൽകി. നായെ വെളിയംതോട് മൃഗാശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.