നിലമ്പൂർ: വഴിക്കടവ് രണ്ടാംപാടത്ത് പുലിപ്പൂച്ചയുടെ കാൽപ്പാടുകൾ വനം വകുപ്പ് കണ്ടെത്തി. പുലി ഇടിച്ച് ബൈക്ക് തെറിച്ചുവീണ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ വനപാലകർ സ്ഥലം പരിശോധന നടത്തുന്നതിനിടെയാണ് സമീപ ഭാഗങ്ങളിൽ പുലിപ്പൂച്ചയുടെ കാൽപാടുകൾ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള കുമാരൻ എന്നയാളുടെ വീടിന് പിറകിലും നൂറ് മീറ്റർ അകലെ അത്തിത്തോട്ടിലുമാണ് കാൽപാടുകൾ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.
ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചയാണ് പുലിപ്പൂച്ച. ശരീരത്തിൽ പുള്ളിപ്പുലിയുടെ പോലെയുള്ള പുള്ളികൾ ഉള്ളതിനാലാണ് പുലിപ്പൂച്ച എന്ന പേരുവന്നത്. കേരളത്തിലും ഇവയെ സാധാരണമായി കണ്ടുവരുന്നു. നിലമ്പൂർ കാടുകളിൽ ഇവ ധാരാളമായുണ്ട്. രാത്രിയിൽ നാട്ടിൻപ്രദേശങ്ങളിൽ ഇറങ്ങുന്ന ഇവയെ കണ്ട് പുലിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, ബൈക്കിലിടിച്ചത് പുലിപ്പൂച്ചയാണെന്ന് പറയാനാവില്ലെന്ന് വനപാലകർ പറഞ്ഞു. നെല്ലിക്കുത്ത് വനത്തിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.