നിലമ്പൂർ: മമ്പാടിലെ വ്യവസായിയുടെ കുടുംബത്തെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതിയുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്ന പ്രതിയെ വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രധാനപ്രതി ചന്തക്കുന്ന് തെക്കരത്തൊടിക ഷാബിര്‍ റുഷ്ദിനെയാണ് (30) പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഒരു ലക്ഷം രൂപക്കാണ് ഇയാള്‍ ക്വട്ടേഷന്‍ എടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറിയ സ്ഥലത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
2020 ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ച മമ്പാട് ഇപ്പുട്ടിങ്ങലിലെ എ.കെ. സിദ്ദീക്കിെൻറ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീവെച്ചത്. 10 ലക്ഷത്തോളം രൂപ വിലയുള്ള രണ്ട് കാറുകള്‍ കത്തിനശിച്ചിരുന്നു. വീടിന് തീപിടിക്കാതെ തലനാരിഴക്കാണ് പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. പ്രതിക്ക് ക്വട്ടേഷന്‍ കൊടുത്തതെന്ന് പൊലീസ് പറയുന്ന എസ്റ്റേറ്റ് ഉടമക്കും കുടുംബത്തിനും മാനേജർക്കും ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോടതി നിർദേശ പ്രകാരം അടുത്തിടെ നിലമ്പൂര്‍ പൊലീസില്‍ കീഴടങ്ങിയ ഇവർ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.