നിലമ്പൂർ: ഭക്ഷ്യസുരക്ഷ വകുപ്പ് നിലമ്പൂരിലെ ഭക്ഷണശാലകളിൽ രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ 12 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. നിലമ്പൂർ ഭക്ഷ്യസുരക്ഷ ഓഫിസർ കെ.ടി. അനീസുറഹ്മാന്റെ നേതൃത്വത്തിൽ 25 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഹെൽത്ത് കാർഡില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഭക്ഷ്യസുരക്ഷ വകുപ്പ് ലൈസൻസില്ലാത്തതും ലൈസൻസ് പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. നിലമ്പൂർ വി.കെ റോഡ് മുതൽ ജ്യോതിപടി വരെയുള്ള സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
നിലമ്പൂർ ഭക്ഷ്യസുരക്ഷ ഓഫിസർക്ക് പുറമെ ജീവനക്കാരായ പി.എൻ. പ്രവീൺ, പി. പ്രജുൽ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.