നിലമ്പൂർ: നിലമ്പൂർ പാട്ടുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ചെട്ട്യങ്ങാടി പെരുമ' തുടങ്ങി. കോവിലകം റോഡിൽ പഴയ ദേവി വിലാസ് ഹോട്ടൽ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി ഞായറാഴ്ച വരെ നീണ്ടുനിൽകും. നിലമ്പൂരിന്റെ വാണിജ്യ-സംസ്കാര പൈതൃകത്തിന്റെ മുഖമുദ്രയായ പാട്ടുത്സവത്തെ സംരക്ഷിക്കാനും നാടിന്റെ അമൂല്യ വിഭവങ്ങളെയും വ്യക്തികളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സഗീർ മുഖ്യാതിഥിയായി. ഷെരീഫ് നിലമ്പൂർ, കൗൺസിലർ ഡെയ്സി ചാക്കോ, എം.ടി. നിലമ്പൂർ, വിൻസെന്റ് എ ഗോൺസാഗ, വി. ഉമ്മർകോയ, നിലമ്പൂർ മണി, എം.ടി. നിലമ്പൂർ, നിലമ്പൂർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.