നിലമ്പൂർ: തർക്കം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് വിജനമായസ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി സംഘംചേർന്ന് യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. നിലമ്പൂര്‍ വീട്ടിച്ചാലിലെ തേക്കില്‍ വീട്ടില്‍ ശതാബിനെയാണ് (35) നിലമ്പൂർ സി.ഐ ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 12ന് ചക്കാലക്കുത്ത് മൈതാനത്തിനടുത്തുവെച്ച് വൈകീട്ടാണ് സംഭവം. നിലമ്പൂർ മുതീരിയിൽ താമസിക്കുന്ന രാഗേഷ് (32) എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. അടിച്ചും കുത്തിയും രാഗേഷിെൻറ മുഖത്തും തലയിലും 28 തുന്നിക്കെട്ടുകളുണ്ടായിരുന്നു.
പരാതിയിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെ നാലംഗ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അടിപിടി, ഭീഷണിപ്പെടുത്തല്‍, വധശ്രമം തുടങ്ങി ശതാബിെൻറ പേരില്‍ നിലമ്പൂര്‍ സ്റ്റേഷനിൽ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂട്ടുപ്രതികളായ നിലമ്പൂര്‍ വീട്ടിച്ചാല്‍ ചെട്ടിയാന്‍ വീട്ടില്‍ ഷബീറലി (30), മുക്കട്ട പാലത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് മുഹ്സിന് (സോനു-30), വീട്ടിച്ചാല്‍ മാളിയേക്കല്‍ വീട്ടില്‍ സുലൈമാന്‍ (30) എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവർ ഉടൻ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.
സി.ഐക്ക് പുറമെ എ.എസ്.ഐ റെനി ഫിലിപ്, സീനിയര്‍ സി.പി.ഒ മുഹമ്മദലി, സി.പി.ഒമാരായ പ്രസാദ്, സര്‍ജാസ്, ഷിജു, അഖില എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.