വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് പ​ണം​ത​ട്ടി​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ഉ​ട​മ അ​റ​സ്​​റ്റി​ൽ

നി​ല​മ്പൂ​ർ: നി​രാ​ലം​ബ​യാ​യ വ​യോ​ധി​ക​യെ സം​ര​ക്ഷി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി സാ​മ്പ​ത്തി​ക​ത​ട്ടി​പ്പ് ന​ട​ത്തി​യ ചാ​രി​റ്റ​ബി​ൾ ​ട്ര​സ്​​റ്റ്​ ഉ​ട​മ അ​റ​സ്​​റ്റി​ൽ. നി​ല​മ്പൂ​ർ പാ​ഞ്ച​ജ​ന‍്യം സ്നേ​ഹാ​ല​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ് ഉ​ട​മ കോ​വി​ല​ക​ത്തു​മു​റി സ്വ​ദേ​ശി ശ‍്യാം​സു​ന്ദ​ർ എ​ന്ന രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ്​ (38) നി​ല​മ്പൂ​ർ എ​സ്.​െ​എ എം. ​ശ​ശി​കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നി​ല​മ്പൂ​ർ ക​ല്ലേ​മ്പാ​ടം സ്വ​ദേ​ശി​യാ​യ 75കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

പ​രാ​തി​ക്കാ​രി​യെ ആ​ജീ​വ​നാ​ന്തം സം​ര​ക്ഷി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം​ചെ​യ്ത് ഇ​വ​രു​ടെ ഭൂ​മി വി​റ്റ്​ ര​ണ്ട​ര ല‍ക്ഷം രൂ​പ​യും പെ​ൻ​ഷ​ൻ തു​ക​യി​ൽ​നി​ന്ന്​ 30,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ സം​ര​ക്ഷി​ക്കാ​തെ​യും തു​ക തി​രി​ച്ചു​ന​ൽ​കാ​തെ​യും വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യ​തി​നാ​ണ് അ​റ​സ്​​റ്റ്.

ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി‍െൻറ പേ​രി​ൽ പ്ര​തി കൂ​ടു​ത​ൽ ത​ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.