നിലമ്പൂർ: വനം വകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ഫണ്ട് പിരിവിലും വിനിയോഗത്തിലും വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന വ്യാപകമായി വനം ഓഫിസുകളിൽ വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി നിലമ്പൂരിലും പരിശോധന. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ ഓഫിസുകളിലും ജില്ലയിലെ വനം വകുപ്പിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കനോലി പ്ലോട്ടിലും നെടുങ്കയത്തുമാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.
നോർത്ത് വനം ഡിവിഷനൽ കാര്യാലയത്തിൽ വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖ്, സൗത്ത് വനം ഡിവിഷൻ കാര്യാലയത്തിൽ ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, കനോലി പ്ലോട്ടിൽ ശശിന്ദ്രൻ മേലകത്ത്, നെടുങ്കയത്ത് സ്റ്റപ്റ്റോ ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഒരേ സമയമാണ് പരിശോധന നടന്നത്. രാവിലെ 11 ന് ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചുവരെ നീണ്ടു. സൗത്ത് ഡിവിഷനിൽ ഫണ്ട് വരവിലും വിനിയോഗത്തിലും സുതാര്യത ഇല്ലെന്ന് കണ്ടെത്തി. നോർത്ത് ഡിവിഷനിൽ യഥാസമയം ഫണ്ട് വരവും വിനിയോഗവും രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തുന്നതിൽ അപാകത കണ്ടു. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.