നിലമ്പൂര്‍: വ്യാപക പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് നിലമ്പൂര്‍ ജോ. ആര്.ടി.ഒ ഓഫിസില്‍ വിജിലന്‍സിെൻറ മിന്നല്‍ പരിശോധന. രണ്ടര മണിക്കൂറിലധികം നീണ്ട പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന.
മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിെൻറ നിർദേശപ്രകാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വിജിലന്‍സ് സി.ഐ ജി. അനൂപിെൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന തുടങ്ങിയെത്. വാഹന ഏജൻറുമാര്‍ നിലമ്പൂര്‍ ഓഫിസില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന തരത്തില്‍ പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഏജൻറുമാര്‍ പണം പിരിച്ച് നല്‍കുകയും ഇവര്‍ നല്കുന്ന അപേക്ഷകളില്‍ പ്രത്യേക കോഡ് െവച്ചാണ് രേഖകള്‍ എല്ലാം തരപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി. ഇത്തരത്തില്‍ നൂറിലേറെ അപേക്ഷകള്‍ വിജിലന്‍സ് കണ്ടെത്തി.
ഈ ഫയലുകളും രേഖകളും കസ്റ്റഡിയിലെടുത്തു. ബസുകള്‍ക്ക് ടാക്സ് ഒഴിവാക്കുന്നതിനുള്ള ഫോം-ജി സമര്‍പ്പിക്കാതെ വൈകിപ്പിച്ചതായും കണ്ടെത്തി. ഫോം-ജി സമര്‍പ്പിച്ച 34 അപേക്ഷകളാണ് ഇത്തരത്തില്‍ വൈകിപ്പിച്ചതായി കണ്ടെത്തിയത്. വിജിലന്‍സ് റെയ്ഡിനിടെ ഓഫിസിനകത്ത് സംശയാസ്പദമായി കണ്ട ഏജൻറുമാരില്‍നിന്ന് 47,110 രൂപയോളം കണ്ടെടുത്തു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും ഇതിന്മേല് തുടര്‍ നടപടിയുണ്ടാവുക. പരിശോധന വൈകീട്ട് അഞ്ചരവരെ നീണ്ടു. എസ്.ഐ പി. മോഹന്‍ദാസ്, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒമാരായ സബൂര്‍, വി.വി. സനല്‍, ഡ്രൈവര്‍ ശിഹാബ്, എം.വി. വൈശാഖൻ, ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥനായ കോട്ടക്കല്‍ കൃഷി ഓഫിസര്‍ വൈശാഖ് തുടങ്ങിയവരും റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.