പൊ​ന്നാ​നി കോ​ൾ പ​ട​വി​ലെ അ​രോ​ടി പാ​ല​ക്ക​ത്താ​ഴം ബ​ണ്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കി​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​പ്പോ​ൾ

പാ​ല​ക്ക​ത്താ​ഴം ബ​ണ്ട് നി​ർ​മാ​ണ​ത്തി​നി​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്നു

എ​ര​മം​ഗ​ലം: പൊ​ന്നാ​നി- തൃ​ശൂ​ർ കോ​ൾ സ​മ​ഗ്ര വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന എ​ര​മം​ഗ​ലം അ​രോ​ടി പാ​ല​ക്ക​ത്താ​ഴം ബ​ണ്ട് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ത​രി​ശാ​യി കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. കൃ​ഷി പു​ന​രാ​രം​ഭി​ക്കാൻ ഒ​രാ​ഴ്ച മു​മ്പാ​ണ് ബ​ണ്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

150ഓ​ളം ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 1.9 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ബ​ണ്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള ബ​ണ്ട് 500 മീ​റ്റ​ർ പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​ക്കും 30 മീ​റ്റ​റോ​ളം മ​ണ്ണ് താ​ഴ്ന്ന് ബ​ണ്ട് ത​ക​രു​ക​യാ​യി​രു​ന്നു.

ച​ളി സി​ങ്ക് ആ​യ​താ​ണ്​ ബ​ണ്ട് താ​ഴാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​ണ്ട് താ​ഴ്ന്ന ഭാ​ഗ​ത്ത് തെ​ങ്ങി​ൻ ത​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും മ​ണ്ണി​ട്ട് ഉ​യ​ർ​ത്ത​ണ​മെ​ന്ന് പൊ​ന്നാ​നി കോ​ൾ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ണോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ത​ക​ർ​ന്ന ഭാ​ഗ​ത്തെ ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ച് ബാ​ക്കി​യു​ള്ള​വ മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് തീ​ർ​ക്ക​ണ​മെ​ന്ന്​ ക​ർ​ഷ​ക​ർ ആ​വ​ശ്യ​െ​പ്പ​ട്ടു.

Tags:    
News Summary - palakkathazham bund collapsed during construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.