പരപ്പനങ്ങാടി: ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. ഉറങ്ങിക്കൊണ്ടിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടിന്റെ മേൽക്കൂരയാണ് പാടെ തകർന്നു വീണത്.
വെള്ളിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരും ഉറക്കത്തിലായിരിക്കെയാണ് മേൽക്കൂര ഇളകിയാടിയത്.
വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോൾ മകൻ ഞെട്ടി ഉണരുകയായിരുന്നു. അടുക്കളഭാഗത്തെ മേൽക്കൂര തകർന്നുവീഴുന്നത് കണ്ടയുടൻ മറ്റുള്ളവരെ വിളിച്ചുണർത്തി പുറത്തേക്കോടിയതിനാൽ ദുരന്തമൊഴിവായി. വീട് തകർന്ന നിരാലംബ കുടുംബം കയറി കിടക്കാൻ ഇടമില്ലാതെ പെരുവഴിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.