പരപ്പനങ്ങാടി: വിജയശതമാനത്തിലും എ പ്ലസിലും മാത്രമല്ല ബോഡി ഫിറ്റ്നസിലും പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന് നൂറുമേനിയാണ്. മക്കൾക്ക് സീറ്റിന് മാത്രമല്ല തടി നന്നാക്കാനും സ്കൂൾ വരാന്തയിൽ രക്ഷിതാക്കൾ ക്യൂവിലാണ്. സ്കൂൾ മുറ്റത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ വ്യായാമ യന്ത്രങ്ങളാണ്. വ്യായാമ ശീലം പ്രചരിപ്പിക്കുന്നതിലൂടെ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാവുകയാണ് ഇശാഅത്തുൽ ഇസ്ലാം കമ്മിറ്റി. സ്വകാര്യ ജിം കേന്ദ്രങ്ങളിൽ വലിയ തുക ചെലവഴിക്കുന്നവർക്ക് ഈ സംരംഭം വലിയ സൗകര്യമാണ്. കായിക തൽപരരും മത്സാരാർഥികളുമായ പരിശീലകർക്ക് ഇത് പഠന പ്രവർത്തനങ്ങളുടെ ആയുധം കൂടിയാണ്.
ലളിതവും സുതാര്യവുമായ ജിംനേഷ്യം ഏതു പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുന്നതാണ്. വിദ്യാലയത്തിന്റെ ഔദ്യോഗിക പഠനസമയം തീരുന്ന മുറക്ക് എല്ലാ ദിവസവും രക്ഷിതാക്കൾക്കും ഓപൺ ജിം ഉപയോഗപെടുത്താം. പുലർച്ചെ അഞ്ചു മുതൽ നാട്ടുകാർ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സ്കൂൾ മാനേജർ അശ്റഫ് കുഞ്ഞാവാസ് പറഞ്ഞു. അടുത്തത് ഇൻഡോർ സ്റ്റേഡിയത്തിന്റെയും സ്വിമ്മിങ് പൂളിന്റെയും നിർമാണമാണെന്നും പദ്ധതികൾ സ്കൂൾ മാനേജർ അശ്റഫ് കുഞ്ഞാവാസിന്റെ വികസന ഭാവനയാണന്നും ഇശാഅത്തുൽ ഇസ്ലാം സംഘം സെക്രട്ടറി കെ.ആർ.എസ്. സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.