പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ 'ത്രൈവ്' ഡിജിറ്റൽ അറ്റന്റൻസ് മൊബൈൽ ആപ് പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ പി. മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. കമ്പ്യൂട്ടർ സയൻസ് അധ്യാപകരായ അബ്ദുൽ നിസാർ, വി.ടി. അനസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർഥികളായ ഷഹീർ മുബാറക്, ബി.പി. ആദിൽ, അമാൻ യൂനുസ്, റിസ്‌വാന, ഹൈഫ, ഹാദിയ റൂഹി, ദിയ, ആനിയ മെഹറിൻ എന്നിവർ ചേർന്നാണ് ആപ് തയാറാക്കിയത്.
സ്കൂളിൽ ഹാജർ അടയാളപ്പെടുത്താൻ ഈ ആപ് ആയിരിക്കും ഉപയോഗിക്കുക. ഓരോ ദിവസത്തെ ഹാജർ എടുക്കാനും അത് ഉടനെ രക്ഷിതാക്കളിലേക്ക് എത്തിക്കാനും ഈ ആപിലൂടെ കഴിയും. കഴിഞ്ഞുപോയ ഏത് ദിവസത്തെയും ഹാജർ നില എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും ഓരോ കുട്ടിയും ഏതെല്ലാം ദിവസം അവധി എടുത്തു എന്ന് പെട്ടെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് രക്ഷിതാക്കളെ വിളിക്കാനും ആപിൽ സൗകര്യമുണ്ട്. പി.ടി.എ പ്രസിഡന്റ് പി.ഒ അഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. ജാസ്മിൻ, ഇഷാഅത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് പി. അബ്ദുൽ ലത്തീഫ് മദനി, സെക്രട്ടറി പി. സുബൈർ, ഹമീദ് നഹ, മലബാർ ബാവ, പ്രധാനാധ്യാപിക മുല്ലബീവി, ഡെപ്യൂട്ടി എച്ച്.എം. ബെല്ല, ഹസൻ കോയ, വി.എം. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.