പെരിന്തൽമണ്ണ: പൗരത്വപ്രക്ഷോഭത്തെ ഒറ്റുകൊടുത്ത പിണറായി സർക്കാറിന് മാപ്പില്ലെന്ന മുദ്രാവാക്യമുയർത്തി പെരിന്തൽമണ്ണയിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. സമരത്തെ അനുകൂലിച്ച പൊതുപ്രവർത്തകരെയും രാഷ്ട്രീയ-സാംസ്കാരിക നായകരെയും പ്രതിചേർത്തതിെൻറ പശ്ചാത്തലത്തിലാണ് പ്രകടനം. പി.ടി. അബൂബക്കർ, സൈഫുദ്ദീൻ, പി. സമീൽ, മിഷാൽ, സഹീർ, അൻസാർ, നസീഹ് എന്നിവർ നേതൃത്വം നൽകി.
അങ്ങാടിപ്പുറം: പൗരത്വപ്രക്ഷോഭത്തെ പിന്തുണച്ചവർക്കതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തിരൂർക്കാട്ട് പ്രതിഷേധ മാർച്ച് നടത്തി. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല ജനറൽ സെക്രട്ടറി ഷമീമ സക്കീർ ഉദ്ഘാടനം ചെയ്തു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സൈതാലി, നൗഷാദ്, അബ്ദുല്ല, ഇബ്രാഹിം കക്കാട്, സക്കീർ ഹുസൈൻ, മൊയ്തീൻ, സുബൈദ, നജീഅ മുഹസിൻ, ഫാത്തിമക്കുട്ടി, നൗഫൽ ബാബു, ഷാജിദ എന്നിവർ നേതൃത്വം നൽകി. ശിഹാബ് സ്വാഗതവും ഫസൽ നന്ദിയും പറഞ്ഞു.
പുലാമന്തോൾ: വെൽഫെയർ പാർട്ടി പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഷ്റഫ് അലി കട്ടുപ്പാറ, ഹമീദ് അലി, ഷബീർ പാലൂർ, കെ.കെ. ജബ്ബാർ, സമദ് മാസ്റ്റർ ടി.എൻ. പുരം, കെ.കെ. ഷഫീഖ്, മുഹമ്മദ് ഷാബിൻ, ഹഖ്, ഷബീർ പാലൂർ, നാസർ പൊന്നാക്കാരൻ എന്നിവർ നേതൃത്വം നൽകി.
കൂട്ടിലങ്ങാടി: സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിനെതിരെ വെൽഫെയർ പാർട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി.പി. ഹൈദരലി, സി.എച്ച്. ഹമീദ്, പി.കെ. അഷ്റഫ്, ഷാഫി പുഴക്കത്തൊടി, ഉമ്മർ എരങ്ങോട്ടിൽ, ഷംസു വരുമക്കൽ എന്നിവർ നേതൃത്വം നൽകി. സി.എച്ച്. സലാം സംസാരിച്ചു.
വെട്ടത്തൂർ: സി.എ.എക്ക് എതിരായ ഹർത്താലിനെ പിന്തുണച്ച സാംസ്കാരിക നായകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി ചുങ്കത്ത് പ്രകടനം നടത്തി. എ. അത്വീഖ്, ശുക്കൂർ മാസ്റ്റർ, കെ.പി. യൂസുഫ് മാസ്റ്റർ, ടി. അമീൻ, നജാത്തുല്ല, അസ്ലം കല്ലടി, കെ.പി. മനാഫ് എന്നിവർ നേതൃത്വം നൽകി. അഫ്നാൻ താനൂർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.