കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്‌ ദേ​ശീ​യ പാ​ത​യി​ൽ

അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് 

എ​ൽ.​ഡി.​എ​ഫ് ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ പ്ര​ഥ​മ സ്ഥാ​ന​ത്ത് മാ​ന​ത്തു​മം​ഗ​ലം ബൈ​പ്പാ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: ന​വ​കേ​ര​ള സ​ദ​സു​മാ​യി വ്യാ​ഴാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും മു​മ്പി​ൽ എ​ൽ.​ഡി.​എ​ഫ് വെ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​മ​ത്തേ​ത് നി​ർ​ദ്ദി​ഷ്ട ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പ്പാ​സ്. ‘കു​രു​ക്ക​ഴി​ക്ക​ണം ആ​തു​രാ​ല​യ ന​ഗ​ര​ത്തി​ൽ’ മാ​ധ്യ​മം പ​ര​മ്പ​ര​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും വ്യാ​പാ​രി​ക​ളും ഇ​ക്കാ​ര്യം നേ​ര​ത്തെ ഉ​യ​ർ​ത്തി​യ​താ​ണ്.

ബൈ​പ്പാ​സ് പ​ദ്ധ​തി​യാ​ണ് എ​ൽ.​ഡി.​എ​ഫ് ന​ൽ​കു​ന്ന ആ​വ​ശ്യ​ങ്ങ​ളി​ൽ പ്ര​ഥ​മ സ്ഥാ​ന​ത്തെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മു​ൻ.​എം.​എ​ൽ.​എ വി. ​ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. 2010ൽ ​നി​ർ​മി​ച്ച മാ​ന​ത്തു​മം​ഗ​ലം പൊ​ന്ന്യാ​കു​ർ​ശി ബൈ​പ്പാ​സും അ​തോ​ടൊ​പ്പം ട്രാ​ഫി​ക് ജ​ങ്ഷ​ൻ വി​പു​ലീ​ക​ര​ണ​വും വി. ​ശ​ശി​കു​മാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ എം.​എ​ൽ.​എ ആ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ അ​ന്ന​ത്തെ ഇ​ട​ത് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​താ​ണ്.

ആ​ശു​പ​ത്രി ന​ഗ​രം നേ​രി​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും വീ​ർ​പ്പു​മു​ട്ട​ലും വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​മ്പാ​കെ 30ന് ​പ്ര​ഭാ​ത സ​ദ​സി​ൽ ഉ​ന്ന​യി​ക്കും.

വ​ല​മ്പൂ​ർ ഏ​ഴു​ക​ണ്ണി​പ്പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന റെ​യി​ൽ​വേ ട്രാ​ക്കി​നു മേ​ൽ​ഭാ​ഗ​ത്തു​കൂ​ടി റോ​ഡ് ക​ട​ത്തി​വി​ടു​ന്ന രൂ​പ​രേ​ഖ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ദേ​ശീ​യ​പാ​ത​യി​ലെ ച​ര​ക്കു​നീ​ക്കം, ദീ​ർ​ഘ​ദൂ​ര​യാ​ത്രി​ക​ർ തു​ട​ങ്ങി​യ​വ പെ​രി​ന്ത​ൽ​മ​ണ്ണ, അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ലെ​ത്താ​തെ പോ​വാ​ൻ ബൈ​പ്പാ​സ് ഉ​പ​ക​രി​ക്കും. ഇ​ത് ആ​ശു​പ​ത്രി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കും. 

Tags:    
News Summary - Manathumangalam bypass road holds first position in list given by LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.