പൊന്നാനി: പൊന്നാനിയിൽ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. തെരുവുനായ് അക്രമത്തിൽ 30ഓളം പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിൽ പൊന്നാനി കർമറോഡിലും ചന്തപ്പടിയിലുമാണ് തെരുവുനായ് ആക്രമണമുണ്ടായത്. തെരുവുനായുടെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പെരുന്നാൾ തിരക്കിനിടെയാണ് തെരുവുനായ് നിരവധി പേരെ ആക്രമിച്ചത്.
പരിക്ക് പറ്റിയവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾ കൂടുതൽ പരിഭ്രാന്തരാകുന്ന സാഹചര്യത്തിൽ അക്രമോൽസുകരായ തെരുവുനായ്ക്കളെ കണ്ടാലുടൻ പിടികൂടുന്നതിന് ഈശ്വരമംഗലം മൃഗാശുപത്രി കേന്ദ്രീകരിച്ച് ഡോഗ് കാച്ചർമാരടങ്ങുന്ന ധൃത കർമസമിതിയെ നിയോഗിച്ചതായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു. ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ വാക്സിനേഷൻ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.