പൊന്നാനി: വർഷങ്ങളുടെ വറുതിക്ക് ശേഷമുണ്ടായ മത്സ്യലഭ്യതയിൽ മനം നിറഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും നിരാശ സമ്മാനിച്ച് പ്രതികൂല കാലാവസ്ഥ.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ ബോട്ടുകൾക്ക് ജാഗ്രത നിർദേശം നൽകി. ട്രോളിങ് നിരോധനവും കോവിഡും കാലാവസ്ഥ മുന്നറിയിപ്പും മൂലം ഏറെനാൾ കരയിലിരുന്ന മത്സ്യ ബന്ധന യാനങ്ങൾ കടലിലിറങ്ങി ആഴ്ചകൾ പിന്നിടുമ്പോഴേക്കും വീണ്ടും ജാഗ്രത നിർദേശം വന്നതോടെ നിരാശയിലായി മത്സ്യത്തൊഴിലാളികൾ.
മഴ കനത്തതോടെ കാലാവസ്ഥ വകുപ്പിെൻറ ജാഗ്രത നിർദേശത്തെത്തുടർന്ന് ബോട്ടുകൾ രാവിലെ മുതൽ തന്നെ കരയിലെത്തി. മണിക്കൂറിൽ 45 മുതൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ഈ മാസം 10 വരെയാണ് ജാഗ്രത നിർദേശമുള്ളത്.
തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കാനും വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കാനും ഫിഷറീസ് വകുപ്പും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.