പൊ​ന്നാ​നി തൃ​ക്കാ​വി​ലെ ഗു​ജ​റാ​ത്തി കു​ടും​ബം ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ൽ

ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ളി​ൽ നി​റ​പ്പൊ​ലി​മ​യു​ടെ ദീ​പാ​വ​ലി

പൊ​ന്നാ​നി: ജ​ന്മ​നാ​ടി​ന്റെ ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ സ്മ​ര​ണ​ക​ളു​മാ​യി പൊ​ന്നാ​നി തൃ​ക്കാ​വി​ലെ ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ളി​ൽ നി​റ​പ്പൊ​ലി​മ​യു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു. രം​ഗോ​ളി ഒ​രു​ക്കി​യും മ​ധു​രം ന​ൽ​കി​യും വ​ർ​ണാ​ഭ​മാ​യാ​ണ് ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​ത്.

ധ​ൻ തേ​ര​സോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് പു​ണ്യ​മെ​ന്ന് ഗു​ജ​റാ​ത്തി​ക​ൾ ക​രു​തു​ന്ന ദി​ന​മാ​ണ് ധ​ൻ തേ​ര​സ്. കൂ​ടാ​തെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ​ക്ക് ചു​റ്റും ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കു​ക​യും ചെ​യ്യും. വീ​ട്ടി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ഒ​ത്തു​ചേ​ർ​ന്നാ​ണ് വീ​ടു​ക​ൾ ദീ​പാ​ലം​കൃ​ത​മാ​ക്കു​ക. ന​ര​ക ച​തു​ർ​ദ​ശി​യും പു​സ്ത​ക പൂ​ജ​യും ന​ട​ന്നു.

ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ൾ ദീ​പാ​വ​ലി നി​റ​പ്പൊ​ലി​മ​യോ​ടെ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. കു​ടും​ബ​ങ്ങ​ളി​ൽ മു​തി​ർ​ന്ന​വ​രും മ​റ്റും ഒ​ത്തു​ചേ​രു​ക​യും ആ​ശീ​ർ​വാ​ദം വാ​ങ്ങു​ക​യും ചെ​യ്തു. പൊ​ന്നാ​നി തൃ​ക്കാ​വി​ൽ ഗു​ജ​റാ​ത്തി സ​മാ​ജ​ക്കാ​ർ​ക്ക് പ്ര​ത്യേ​കം ക്ഷേ​ത്രം ത​ന്നെ​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച നൂ​ത​ൻ (പു​തി​യ) വ​ർ​ഷം ആ​രം​ഭി​ക്കും. വ​ർ​ഷാ​രം​ഭം ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ക​യെ​ന്ന​താ​ണ് ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത രീ​തി. തു​ട​ർ​ന്ന് ഗോ​വ​ർ​ധ​ന പൂ​ജ ന​ട​ക്കും.

പ​ശു​ക്കി​ടാ​ങ്ങ​ളെ പൂ​ജി​ക്കു​ക​യും ഇ​വ​യു​ടെ ക്ഷേ​മ​ത്തി​നു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ക്കും. കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ഭാ​യ് ദൂ​ജ് ച​ട​ങ്ങു ന​ട​ക്കു​ന്ന​ത് ചൊ​വ്വാ​ഴ്ച​യാ​ണ്. സ​ഹോ​ദ​ര​ൻ​മാ​ർ, സ​ഹോ​ദ​രി​മാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി സ​ന്തോ​ഷം പ​ങ്കി​ടു​ക​യെ​ന്ന​താ​ണ് ഭാ​യ്ദു​ജ് ദി​വ​സ​ത്തി​ന്റെ പ്ര​ത്യേ​ക​ത.

നൂ​റു വ​ർ​ഷം മു​മ്പാ​ണ് പൊ​ന്നാ​നി​യി​ൽ വ്യാ​പാ​ര ആ​വ​ശ്യാ​ർ​ഥം ഗു​ജ​റാ​ത്തി​ൽ​നി​ന്ന് നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ പൊ​ന്നാ​നി​യി​ലെ​ത്തി​യ​ത്. 25ല​ധി​കം കു​ടും​ബ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന പൊ​ന്നാ​നി തൃ​ക്കാ​വി​ൽ ഇ​പ്പോ​ൾ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞാ​ലും ആ​ഘോ​ഷ​പ്പൊ​ലി​മ ഒ​ട്ടും ചോ​രാ​തെ​യാ​ണ് ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​വും ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​ത്.

Tags:    
News Summary - Diwali in Gujarati families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.