പൊന്നാനി: മക്കൾ ആരാകണമെന്ന ചോദ്യത്തിന് മക്കൾ മനുഷ്യരാകണമെന്ന ഉത്തരം നൽകുന്ന രക്ഷിതാക്കളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് റവന്യൂമന്ത്രി കെ. രാജൻ. നല്ല മനുഷ്യരാൽ മനോഹരമാക്കപ്പെട്ട സമൂഹ സൃഷ്ടിക്കായി ഒന്നായി പ്രവർത്തിക്കാൻ പുതുവത്സര ദിനത്തിൽ പ്രതിജ്ഞയെടുക്കാമെന്നും പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പത്താമത് സ്ത്രീധനരഹിത വിവാഹസംഗമം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
പി.സി.ഡബ്ല്യൂ.എഫ് പ്രസിഡന്റ് സി.എസ്. പൊന്നാനി അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ കെ.പി. രാമനുണ്ണി സ്ത്രീധന വിരുദ്ധ സന്ദേശം നൽകി. പത്ത് യുവതി-യുവാക്കളുടെ വിവാഹം വേദിയിൽ നടന്നു. നിക്കാഹിന് മഖ്ദൂം മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.
തവനൂർ തൃപ്പാലൂർ സ്വദേശിനി തസ്മിയയും തിരൂർ സ്വദേശി മുഹമ്മദ് സുഹൈലും കാലടി പോത്തനൂർ സ്വദേശിനി സി.പി. അമ്മുവും തിരൂർ നിറമരുതൂർ സ്വദേശി അയ്യപ്പൻ ഇ.പിയും വെളിയങ്കോട് സ്വദേശിനി വി. ഫെബീനയും അട്ടപ്പാടി കക്കുപ്പടി സ്വദേശി മുഹമ്മദ് ഉനൈസും, പൊന്നാനി ആനപ്പടി സ്വദേശിനി പി.എസ്. സിൽജയും കണ്ണൂർ ഓടോപള്ളി സ്വദേശി പി.എസ്. സുനിലും തവനൂർ അതളൂർ സ്വദേശിനി സുനീറയും പൊന്നാനി കൊല്ലൻപടി സ്വദേശി മുഹമ്മദ് റംഷാദും തമ്മിലുള്ള വിവാഹമാണ് നടന്നത്. വധൂ-വരന്മാർക്കുള്ള ഉപഹാരം മടപ്പാട്ട് അബൂബക്കർ കൈമാറി. പി. നന്ദകുമാർ എം.എൽ.എ, പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ, അജിത് കൊളാടി, രവി തേലത്ത്, അഡ്വ. പി.കെ. ഖലിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സി.വി. മുഹമ്മദ് നവാസ് സ്വാഗതവും അഷ്റഫ് നെയ്തല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.