പൊന്നാനി: നഗരസഭയിലെ ഒന്നാം വാർഡിലെ അംഗൻവാടിക്ക് കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും നൽകുന്നില്ലെന്ന് പരാതി. പ്രതിഷേധവുമായി വാർഡ് കൗൺസിലർ നഗരസഭ കാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒന്നാം വാർഡിലെ അഴീക്കലിൽ ഉദ്ഘാടനം ചെയ്ത ഹൈടെക് അംഗൻവാടി കെട്ടിടത്തിനാണ് ഈയവസ്ഥ.
പല തവണ ഇതിനായി നഗരസഭയിൽ കയറിയിറങ്ങിയിട്ടും ഫയൽ കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് വാർഡ് കൗൺസിലർ പറമ്പിൽ അത്തീക്ക് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് കൗൺസിലർ കുത്തിയിരിപ്പ് സമരം നടത്തിയത്. 40 വർഷം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച അംഗൻവാടിക്ക് ഏറെ കാത്തിരിപ്പിനൊടുവിലാണ് കെട്ടിടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.