ഡ്രൈ​വി​ങ് ടെ​സ്റ്റ് ത​ട​സ്സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ​യോ​ട് പ​രാ​തി പ​റ​യു​ന്നു

പൊന്നാനി മോട്ടോർ വാഹന ഓഫിസിൽ ജീവനക്കാരില്ല ജനം ദുരിതത്തിൽ

പൊ​ന്നാ​നി: ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​തെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫി​സി​ലെ​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി.

നാ​ല് അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രും അ​ഞ്ച് ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​രും വേ​ണ്ടി​ട​ത്ത് ഒ​രു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും മൂ​ന്ന് ക്ല​ർ​ക്കു​മാ​രും മാ​ത്ര​മാ​ണു​ള്ള​ത്.

ഉ​ദ്യോ​ഗ​സ്ഥ കു​റ​വ് കാ​ര​ണം ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ എ​ന്നി​വ ല​ഭി​ക്കു​വാ​നും അ​പ​ക​ട പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും വാ​ഹ​ന​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ​യും അ​പേ​ക്ഷ​ക​ർ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു​ണ്ട്. പൊ​ന്നാ​നി ജോ​യ​ൻ​റ് ആ​ർ.​ടി പ​രി​ധി​യി​ലു​ള്ള പൊ​ന്നാ​നി, കു​റ്റി​പ്പു​റം, പെ​രു​മ്പ​ട​പ്പ്, ച​ങ്ങ​രം​കു​ളം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ഫി​റ്റ്ന​സ് ല​ഭി​ക്കു​ന്ന​തി​ന് പൊ​ന്നാ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം കാ​ര​ണം സ​മീ​പ​ത്തു​ള്ള തി​രൂ​ർ, പ​ട്ടാ​മ്പി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഓ​ഫി​സി​ൽ പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​വേ​ണ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ പോ​യാ​ൽ രാ​വി​ലെ ഓ​ഫി​സി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ ടെ​സ്റ്റ് ക​ഴി​യു​ന്ന മൂ​ന്ന് മ​ണി​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രി​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ലീ​വ് എ​ടു​ത്താ​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റി​ന് വ​ന്ന​വ​ർ മ​ട​ങ്ങി​പോ​കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ​യെ ടെ​സ്റ്റി​ന് വ​ന്ന​വ​ർ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പൊ​ന്നാ​നി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ന്നാ​നി ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ കു​റ​വ് പ​രി​ഹ​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഗ​താ​ഗ​ത മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ന്നാ​നി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്റ് എ. ​പ​വി​ത്ര​കു​മാ​ർ വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

Tags:    
News Summary - Ponnani motor vehicle office has no employees, people are in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.