അനര്‍ഹരില്‍നിന്ന് മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹര്‍ക്ക് നൽകും -മന്ത്രി

മലപ്പുറം: അനര്‍ഹരില്‍നിന്ന് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. പുതിയ മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ ജില്ലതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അനര്‍ഹരില്‍നിന്ന് മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചെടുക്കുന്ന പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. പിഴ സഹിതമാകും കാര്‍ഡുകള്‍ തിരിച്ചെടുക്കുക. തിരിച്ചെടുത്ത കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജില്ല സപ്ലൈ ഓഫിസര്‍ എല്‍. മിനി എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - Priority ration cards from the ineligible Will be taken back and given to the deserving - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.