നിലമ്പൂർ: മണ്ഡലത്തിൽ പി.വി. അൻവറിെൻറ വിജയം മുസ്ലിം ലീഗിനേറ്റ വലിയ തിരിച്ചടി. കോൺഗ്രസിെൻറ സീറ്റായിരുന്നെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തോൽവിക്ക് അരയും തലയും മുറുക്കി വി.വി. പ്രകാശിനൊപ്പം കളം നിറഞ്ഞുനിന്നിരുന്നത് ലീഗായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ തള്ളി വി.വി. പ്രകാശിന് സീറ്റ് ഉറപ്പിച്ചതിൽ ലീഗിെൻറ സമർദ തന്ത്രവും ഉണ്ടായിരുന്നു. ലീഗുമായി അത്ര രസത്തിലല്ലാത്ത ആര്യാടൻമാരെ മത്സരരംഗത്തുനിന്ന് മാറ്റിനിർത്താൻ ലീഗ് മുമ്പും ശ്രമം നടത്തിയിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി.വി. അൻവറിന് ലീഗിെൻറ സഹായം ലഭിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. കോൺഗ്രസ് കുടുംബത്തിലെ അംഗമായ അൻവർ വലിയതോതിൽ യു.ഡി.എഫിൽ വിള്ളലുണ്ടാക്കിയാണ് 2016ൽ ആര്യാടെൻറ തട്ടകത്തിൽ വിജയക്കൊടി പാറിച്ചത്. അൻവറിനോട് അടുപ്പത്തിലായിരുന്നു മുസ്ലിം ലീഗ്. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ മത്സരരംഗത്ത് ഇറങ്ങിയതാണ് ലീഗിനെ ഏറെ ചൊടിപ്പിച്ചത്. എന്ത് വിലകൊടുത്തും അൻവറിനെ തോൽപ്പിക്കണമെന്ന എതിരാളികളുടെ തീരുമാനം പക്ഷേ ഫലം കണ്ടില്ല.
നിലമ്പൂർ: ഇടതു സ്വതന്ത്രൻ പി.വി. അൻവറിന് ലഭിച്ചത് മണ്ഡലത്തിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷം. 1982ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രൻ ടി.കെ. ഹംസ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനെ 1566 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ഇടത് സ്വതന്ത്രൻ പി.വി. അൻവറിന് 2700 വോട്ടിെൻറ ഭൂരിപക്ഷമാണ് ലഭിച്ചത്.
1965ല്‍ നിലമ്പൂര്‍ മണ്ഡലം രൂപം കൊണ്ടതുമുതല്‍ ആര്യാടന് മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന് '69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മത്സരരംഗത്തുനിന്നു മാറി നില്‍ക്കുകയായിരുന്നു.
36 വര്‍ഷത്തെ പ്രാതിനിധ്യം ഒഴിവാക്കി 2016ൽ മകൻ ഷൗക്കത്തിന് സ്ഥാനാർഥി കുപ്പായം നൽകി ആര്യാടന് മുഹമ്മദ് മത്സര രംഗത്തു നിന്നു വിടവാങ്ങി. 1977, 1980, 1987, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ ആര്യാടന് നിയമസഭയില്‍ ഉണ്ടായിരുന്നു.1987 മുതല്‍ ഇതുവരെ നിലമ്പൂര്‍ മണ്ഡലം ആര്യാടനോടൊപ്പമാണ്. 1981, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ എതിരാളികള്‍ മാറിമാറി വന്നെങ്കിലും ഭൂരിപക്ഷത്തോടെയായിരുന്നു ആര്യാടെൻറ മുന്നേറ്റം.
'87ല്‍ 10,333 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെയും '91ല്‍ 7684 വോട്ടിെൻറ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്വതന്ത്രന് അബ്ദുറഹിമാനെയും '96ല്‍ 6693 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രന് തോമസ് മാത്യുവിനെയും 2001ല്‍ 21620 വോട്ടിെൻറ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്വതന്ത്രന് പി. അന്‍വറിനെയും തോൽപ്പിച്ച് തെൻറ കുത്തക നിലനിര്‍ത്തി. 2006ലെ െതരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവുകൂടിയായ പി. ശ്രീരാമകൃഷ്ണനെ 18070 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ആര്യാടന് മലര്‍ത്തിയടിച്ചത്. 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന് പ്രഫ. തോമസ് മാത്യുവിനെ 5598 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. തോമസ് മാത്യുവാണ് ആര്യാടെൻറ ഭൂരിപക്ഷം ആറായിരത്തില്‍ താഴേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.