ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി പഞ്ചായത്തിലെ കരിമ്പിൽ ആദിവാസി കോളനിയിലെ നിരവധി വീടുകൾക്കും സ്കൂളിനും ഭീഷണിയായി കൂറ്റൻ പാറക്കല്ല്. ഏത് നിമിഷവും അടർന്ന് വീഴാവുന്ന മലയിലെ കല്ലിെൻറ നിൽപ് കാരണം മലക്ക് വിള്ളലുണ്ടെന്നും മണ്ണിടിയുന്നുണ്ടെന്നും കോളനിവാസികൾ പറയുന്നു. സംഭവത്തിൽ അനുകൂല നടപടിക്കായി ഏറനാട് തഹസിൽദാർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് കോളനിവാസികൾ.
കാലവർഷം ശക്തമാകുന്ന സമയമായതിനാൽ ആശങ്കയോടെയാണ് പ്രദേശവാസികൾ ഇവിടെ താമസിക്കുന്നത്.
രാത്രികാലങ്ങളിൽ ഉൾപ്പെടെ ഭീതിയോടെയാണ് പ്രദേശവാസികൾ കിടന്നുറങ്ങുന്നത്. കരിമ്പിൽ കോളനിക്ക് മുകളിലായി മലമുകളിലാണ് കൂറ്റൻ പാറക്കല്ലുള്ളത്. പതിറ്റാണ്ടുകളായി നിൽക്കുന്ന കല്ലാെണങ്കിലും മഴ ശക്തമായൽ ഉരുൾപ്പൊട്ടൽ ഭീഷണിയുമെല്ലാം കോളനിവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ഇതിന് പുറമെ ആനശല്യമുള്ള മേഖലകൂടിയാണിത്. ആനക്കൂട്ടം കല്ലിൽ തട്ടുകയോ മറ്റോ ചെയ്താൽ വലിയ ദുരന്തമാകുമെന്ന് കോളനിവാസികൾ പറയുന്നു.
മലക്ക് നേരേത്ത പൊട്ടലുെണ്ടന്നും മണ്ണിടിയാൻ സാധ്യതയുണ്ടന്നും ഇവർ പറയുന്നു. കൃഷി നാശവും ജീവഹാനിയും ഭയന്നാണ് കോളനിവാസികളുടെ ജീവിതം. തഹസിൽദാർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പിന് പരിശോധനക്കായി അയച്ചു എന്നാണ് വിവരം.
കൊട്ടുമ്പുഴ ഫോറസ്റ്റ് അധികൃതർ പരിശോധനക്കായി എത്തിയിരുന്നു. കല്ല് പൊട്ടിച്ച് മാറ്റുകയോ മാറിത്താമസിക്കാൻ മറ്റൊരിടം ശരിയാക്കി നൽകുകയോ വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.