ജീവിതം തുന്നാൻ കാത്ത്​... മലപ്പുറത്ത്​ വർഷങ്ങളായി ചെരിപ്പ്​ തുന്നുന്ന

ഷൺമുഖൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കുന്നുമ്മലിലെ ബസ്​

കാത്തിരിപ്പുകേന്ദ്രത്തിനരികെ ഇരിക്കുന്നു

'വഴിയടഞ്ഞ്'​ വഴിയോര കച്ചവടം

മലപ്പുറം: ''25 വർഷമായി മലപ്പുറത്ത്​ ചെരിപ്പ്​ തുന്നിയാണ്​ ജീവിക്കുന്നത്​. കോവിഡ്​ പ്രതിസന്ധിക്കുമു​േമ്പ​ ഒരുദിവസം 800 രൂപയുടെ പണി ചെയ്​തിരുന്നു. ഇപ്പോൾ ഒരു ദിവസം മുഴുവനിരുന്നാലു​ം 200 രൂപ ലഭിക്കാത്ത അവസ്ഥയാണ്. ലോക്ഡൗൺ സമയത്ത്​ ഇതിലും വലിയ പ്രയാസത്തിലായിരുന്നു. വാടക വീട്ടിൽ താമസിക്കുന്നതിനാൽ വലിയ പ്രയാസത്തിലാണ്​'' -മലപ്പുറം കുന്നുമ്മലിൽ വർഷങ്ങളായി ചെരിപ്പ്​ തുന്നുന്ന ​ഷൺമുഖ​െൻറ വാക്കുകളാണിത്​. കോവിഡ്​ വ്യാപനം തുടരുന്നതോടെ ജീവിതം വഴിമുട്ടിയ ഒരുവിഭാഗമാണ്​ വഴിയോര തൊളിലാളികളും കച്ചവടക്കാരും. ​രോഗവ്യാപനം തടയുന്നതി​െൻറ ഭാഗമായി ആദ്യം നിരോധിച്ചവരിൽ ഉൾപ്പെട്ടവരാണിവർ.

കോവിഡ്​ തുടങ്ങിയ സമയത്തുതന്നെ അന്നംമുട്ടിയ തൊഴിലാളികൾ ജീവിക്കാൻ പാടുപെടുകയാണ്​. ജില്ലയിൽ ഏകദേശം കാൽലക്ഷത്തിലധികം തൊഴിലാളികൾ വഴിയോരകച്ചവട മേഖലയിലുണ്ട്​​. വഴിയോരകച്ചവട തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള കോവിഡ്​ ആനുകൂല്യങ്ങൾ ഭൂരിഭാഗം തൊഴിലാളികൾക്കും ഇതുവരെ ലഭിച്ചിട്ടുമില്ല. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കി വഴിയോരകച്ചവടങ്ങള്‍ നടത്താന്‍ അനുവദിക്കുക, നിയമം സമഗ്രമായി നടപ്പാക്കി ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളിസംഘടനകൾ ഇതിനകം നിരധി സമരങ്ങൾ നടത്തിയിട്ടുണ്ട്​.

ആനുകൂല്യങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങുന്നു

തൊഴിലാളികൾക്ക്​ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേർക്കും ഇതുവരെ കിട്ടിയിട്ടില്ല. തൊഴിലാളികൾക്ക് പ്രഖ്യാപിച്ച 1000 രൂപ ധനസഹായവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വായ്പാസംഖ്യയും ഉടൻ വിതരണം ചെയ്യണമെന്നും ഇൗ തൊഴിൽമേഖല​െയ സംരക്ഷിക്കണമെന്നും വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (എസ്‌.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ജുനൈദ് പരവക്കൽ ആവശ‍്യപ്പെട്ടു. തൊഴിലാളികൾ വലിയ പ്രയാസത്തിലാണെന്നും ആശ്വാസപദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്നും വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.​െഎ.ടി.യു) ജില്ല പ്രസിഡൻറ്​ പി.വി. ഇസ്​മാഇൗൽ ആവശ‍്യമുന്നയിച്ചു. പ്രതിസന്ധി മറികടക്കാനാവാതെ വഴിയോര കച്ചവടക്കാർ മുഴുവൻ പട്ടിണിയിലാണെന്നും സർക്കാർ സഹായം ഉടൻ ലഭ്യമാക്കണമെന്നും വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡൻറ്​ പരമാനന്ദൻ പറഞ്ഞു.

Tags:    
News Summary - Street vendors problem in lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.