ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷൻ പരിസരത്ത് അനിശ്ചിതകാല രാപകൽ നിരാഹാര സത്യഗ്രഹമിരുന്ന ഉദ്യോഗാർഥിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു
മലപ്പുറം: മാനദണ്ഡം പാലിക്കാതെ പ്രസിദ്ധീകരിച്ച ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷൻ പരിസരത്ത് അനിശ്ചിതകാല രാപകൽ നിരാഹാര സത്യഗ്രഹമിരുന്ന ഉദ്യോഗാർഥികളെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം പൊലീസെത്തി ആംബുലൻസിലാണ് ഉദ്യോഗാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു ദിവസമായി തുടർച്ചയായി നിരാഹാരമിരുന്ന രണ്ട് വനിത ഉദ്യോഗാർഥികളാണ് സമരത്തിനിടെ തളർന്ന് അവശരായത്.
സംഭവം അറിഞ്ഞ ഉടനെ പൊലീസെത്തി ഉദ്യോഗാർഥികളെ രണ്ട് ആംബുലൻസുകളിലായി മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് പ്രേവശിപ്പിച്ചത്. സമരത്തിെൻറ ഭാഗമായി മറ്റു രണ്ട് ഉദ്യോഗാർഥികൾ നിരാഹാര സമരം തുടർന്നു. തിങ്കളാഴ്ച തുടങ്ങിയ സമരത്തിെൻറ ഭാഗമായി വനിതകളായ ഉദ്യോഗാർഥികൾ ബുധനാഴ്ച ഉച്ചയോടെ തന്നെ ക്ഷീണിച്ച് അവശരായിരുന്നു. വൈകീട്ട് അഞ്ചോടെ ഇവരുടെ നില ഗുരുതരമാവുകയും വിവരം അറിഞ്ഞെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മറ്റുകയുമായിരുന്നു. വനിത പൊലീസടക്കം നാല് വാഹനങ്ങളിലടക്കം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. സമരത്തിന് െഎക്യദാർഢ്യവുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി സംഘടനകളും നേതാക്കളും എത്തിയിരുന്നു. ടി.വി. ഇബ്രാഹിം എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ശരീഫ് കുറ്റൂർ, എ.െഎ.വൈ.എഫ് ഭാരവാഹികൾ, വെൽഫെയർ പാർട്ടി ഭാരവാഹികൾ, കെ.എസ്.ടി.എം ജില്ല സമിതിയംഗം മുസ്തഫ തുടങ്ങിയവർ സമരപന്തലിലെത്തി െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് എൽ.പി സ്കൂൾ അധ്യാപക ഉദ്യോഗാർഥികൾ സിവിൽ സ്റ്റേഷൻ പരിസരത്ത് അനിശ്ചിതകാല രാപകൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. നിലവിൽ പി.എസ്.സി 997 പേരുടെ മുഖ്യപട്ടിക മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ഇതുവരെ വിഷയത്തിൽ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിത ഉദ്യോഗാർഥികൾ മരണം വരെ സമരം തുടങ്ങിയത്. അടുത്ത ഘട്ടം സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്കും വ്യാപിപ്പിക്കുമെന്ന് ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.