മൂട്ടശല്യത്തിൽ വലഞ്ഞ രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റി മുളങ്കുന്നത്തുകാവ്: ആരോഗ്യമന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെ ഗവ. മെഡിക്കൽ കോളജിൽ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. കഴിഞ്ഞദിവസം വൈകീട്ട് മിന്നൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിനോട് രോഗികളും കൂട്ടിരിപ്പുകാരും പരാതിക്കെട്ടഴിച്ചത്. മൂട്ടശല്യം മൂലം കിടക്കാൻ കഴിയുന്നില്ലെന്നും ശുചിമുറിയിൽ മതിയായ സൗകര്യങ്ങളില്ലെന്നും അവർ പരാതിപ്പെട്ടു. ചലനശേഷിയില്ലാതെ കിടക്കുന്ന രോഗികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ല, ശസ്ത്രക്രിയകൾക്കായി കാത്തുനിൽക്കേണ്ടി വരുന്നു എന്നീ പരാതികളും ഉന്നയിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനും നടപ്പാക്കുന്നത് സംബന്ധിച്ച് തനിക്ക് റിപ്പോർട്ട് നൽകാനും നിർദേശിച്ചായിരുന്നു മന്ത്രിയുടെ മടക്കം. തിങ്കളാഴ്ച തന്നെ മന്ത്രി നിർദേശിച്ച പരാതികളുടെ പരിഹാര നടപടികൾക്ക് തുടക്കമായി. മൂട്ടശല്യത്തിൽ വലഞ്ഞിരുന്ന രോഗികളെ അഞ്ചാംനിലയിൽ എട്ടാം വാർഡിൽ സൗകര്യമൊരുക്കി അവിടേക്ക് മാറ്റി. മറ്റ് പ്രശ്നപരിഹാരങ്ങൾ പരിഹരിക്കുന്നതിനും നടപടികൾ തുടങ്ങിയതായി മെഡിക്കൽ കോളജ് അധികൃതരും രോഗികളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.