താനൂർ: അയ്യായ ടൗണിൽ ബസ് കാത്തിരിക്കാൻ മനോഹരമായ ‘ബസ്’ ഒരുക്കി അയ്യായ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി. ഒറ്റ നോട്ടത്തിൽ ഒറിജിനൽ ബസിനെ വെല്ലുന്ന മാതൃകയിലാണ് കാത്തിരിപ്പ് കേന്ദ്രം. സമാന മാതൃകയിൽ മുമ്പുണ്ടായിരുന്ന കേന്ദ്രമാണ് ആകർഷക രീതിയിൽ പുനർനിർമിച്ചത്. അകത്തും പുറത്തുമായി മുസ്ലിം ലീഗ് സംസ്ഥാന, പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും മഹദ് വചനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലീഗ് കമ്മിറ്റിയുടേയും വാട്സ് ആപ് കൂട്ടായ്മയുടെയും കീഴിൽ പരേതനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞിമോന്റെ നാമധേയത്തിലാണിത് നിർമിച്ചത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്മുണ്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇളയോടത്ത് സുബൈർ അധ്യക്ഷത വഹിച്ചു. ഉമറലി തങ്ങൾ പ്രാർഥന നടത്തി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എൻ. മുത്തുകോയ തങ്ങൾ, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് കൊടിയേങ്ങൽ, മണ്ഡലം ട്രഷറർ നൂഹ് കരിങ്കപ്പാറ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. ബാവ ഹാജി, സെക്രട്ടറി എൻ. ജാബിർ, ജില്ല കർഷകസംഘം ഭാരവാഹി ഷാഫി ഹാജി കൊടിയേങ്ങൽ, എം.കെ. കുഞ്ഞുമോൻ, യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാൻ, കെ. ബാവ, അബ്ദുറഹിമാൻ പറപ്പാത്തിയിൽ, വാർഡ് മെംബർമാരായ എം.കെ. കുഞ്ഞേനി, സി.പി. മുംതാസ്, വനിത ലീഗ് സെക്രട്ടറി സക്കീന കുന്നത്ത്, ശിഹാബ് മുസ്ലിയാർ, ഹക്കീം പറമ്പാട്ട്, റിയാസ്, പി.പി. ബാപ്പുട്ടി പറപ്പാത്തിൽ, മാനു കക്കോടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.