താനൂർ: നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി ജസ്റ്റിൻ കുമാറും കുടുംബവും. മൂച്ചിക്കൽ ജനശക്തി കുടുംബശ്രീ 15ാം വാർഷികാഘോഷ വേളയിലാണ് ഭൂമി കൈമാറ്റം നടത്തിയത്. താനാളൂർ മൂച്ചിക്കൽ സ്വദേശികളായ ജസ്റ്റിൻ കുമാർ-ചിത്രലേഖ ദമ്പതികളാണ് മാതൃക പ്രവർത്തനം നടത്തിയത്. സമീപവാസികളായ കൊല്ലരിക്കാട്ടിൽ കദീജ, സുറുമാജ്യാരകത്ത് ഷാഹുൽ ഹമീദ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സൗജന്യമായി ഭൂമി നൽകിയത്.
ചിത്രലേഖ സെക്രട്ടറിയായുള്ള ജനശക്തി കുടുംബശ്രീ യൂനിറ്റിെൻറ വാർഷികാഘോഷ വേദിയാണ് മാതൃക പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചത്. മൂച്ചിക്കലിലെ ആൻവില്ലയിൽ നടന്ന ചടങ്ങിൽ ജസ്റ്റിൻ കുമാർ, ചിത്രലേഖ, മക്കളായ അന്ന, എബിൻ എന്നിവർ ചേർന്ന് ഭൂമിയുടെ രേഖകൾ കൈമാറി.
താനാളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ എം.പി. സൗമിനി, രായിരിമംഗലം എസ്.എം.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഷൈനി, ജനശക്തി കുടുംബശ്രീ പ്രസിഡൻറ് പുഷ്പലത, സുലൈഖ, മുൻ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരൻ, ചന്ദ്രമതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.