താനൂർ: രാഷ്ട്രീയ ലാഭങ്ങൾക്കായി സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമം രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ത്രിപുരയിൽ ന്യൂനപക്ഷ വേട്ട നടത്തുന്ന സംഘ്പരിവാറിനെ അധികാരത്തിലെത്തിച്ചതിെൻറ ഉത്തരവാദിത്തത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക' എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ വെൽഫെയർ പാർട്ടി താനൂർ മണ്ഡലം പ്രസിഡൻറ് സി.പി. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി മുഖ്യപ്രഭാഷണം നടത്തി.
ജില്ല കമ്മിറ്റി അംഗം ഷറഫുദ്ദീൻ കൊളാടി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡൻറ് ഡോ. എ.കെ. സഫീർ, റഷീദ ഖാജ, വിമൻ ജസ്റ്റിസ് മൂവ്മെൻറ് താനൂർ മണ്ഡലം കൺവീനർ ലൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ആദം നിറമരുതൂർ സ്വാഗതവും മണ്ഡലം സെക്രട്ടറി പി.ടി. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.