താനൂർ: മുസ്ലിംലീഗിെൻറ ഉറച്ച മണ്ഡലമായ താനൂർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് ലീഗിനെ കൈവിട്ടത്. മൂന്നാം തവണയും മത്സരത്തിനിറങ്ങിയ ലീഗിലെ അബ്ദുറഹ്മാൻ രണ്ടത്താണിക്കാണ് കാലിടറിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹ്മാൻ അട്ടിമറിവിജയം നേടുകയായിരുന്നു. 4918 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയത്. താനൂർ നഗരസഭ, താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊൻമുണ്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് താനൂർ മണ്ഡലം. താനൂർ നഗരസഭ, ഒഴൂർ, ചെറിയമുണ്ടം, പൊൻമുണ്ടം പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിനാണ്. താനാളൂർ, നിറമരുതൂർ പഞ്ചായത്തുകൾ എൽ.ഡി.എഫിനുമാണ്.
നിറമരുതൂർ പഞ്ചായത്തിൽ ഒരംഗത്തിെൻറ ഭൂരിപക്ഷം യു.ഡി.എഫിനുെണ്ടങ്കിലും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗത്തിെൻറ വോട്ട് അസാധുവാകുകയും തുടർന്ന് നറുക്കെടുപ്പിൽ പ്രസിഡൻറ് പദം എൽ.ഡി.എഫിന് ലഭിക്കുകയുമായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതിെൻറ ആത്മ വിശ്വാസത്തിലാണ് യു.ഡി.എഫ്. ശക്തനായ സ്ഥാനാർഥിയെ നിർത്തി മണ്ഡലം തിരിച്ച് പിടിക്കാനാണ് യു.ഡി.എഫ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.