താനൂർ: ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിലെ നാല് പ്രതികളെ താനൂർ പൊലീസ് പിടികൂടി. കൽപകഞ്ചേരി സ്വദേശി ഫൈസൽ, താനൂർ സ്വദേശി അഭിലാഷ്, കരിങ്കല്ലത്താണി സ്വദേശി റഫീഖ്, നിറമരുതൂർ സ്വദേശി യാക്കൂബ് എന്നിവരെയാണ് സി.ഐ പ്രമോദിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കരിങ്കപ്പാറയിലെ പലചരക്ക് കടയിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ജൂലൈയിൽ മീനടത്തൂർ ഹാർഡ്വേഴ്സിൽ മോഷണം നടത്തിയതും ഇവർ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ടൗൺ, മഞ്ചേരി, താനൂർ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്.
മോഷണ സ്ഥലങ്ങളിലെ നിരീക്ഷണ കാമറകൾ തകർത്താണ് പ്രതികൾ കവർച്ച നടത്തിയിരുന്നത്. എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐമാരായ ഗിരീഷ്, രാജു, സീനിയർ സി.പി.ഒ കെ. സലേഷ്, സബറുദ്ദീൻ, വിമോഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.