താനൂർ
എടക്കടപ്പുറം, ചീരാൻ കടപ്പുറം, അഞ്ചുടി, പുതിയകടപ്പുറം ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷം. എടക്കടപ്പുറം ഭാഗത്ത് മുപ്പതിലധികം വീടുകളിലേക്ക് വെള്ളം കയറി. രണ്ട് വീടുകൾ തകർന്നു. അഞ്ചോളം വീടുകൾ ഏത് നിമിഷവും കടലെടുക്കാമെന്ന ഭീഷണിയിലാണ്. സമീപ റോഡും ഭാഗികമായി കടലെടുത്തു. കൊടാപീക്കെൻറ പുരക്കൽ ഹലീമ, കോയാലിെൻറ പുരക്കൽ റഷീദ് എന്നിവരുടെ വീടുകളാണ് തകർന്നത്. ചേപ്പാൻ കടവത്ത് ഷംസു, കുഞ്ഞിെൻറ പുക്കൽ അഷ്റഫ് എന്നിവരുടെ വീടുകൾ ഭാഗികമായും തകർന്നു.
ഒട്ടുംപുറം കടപ്പുറം മുതൽ ഹാർബർ വരെയുള്ള ഭാഗങ്ങളിൽ കടൽ കൂടുതൽ കര എടുത്തെങ്കിലും മറ്റു നാശം ഉണ്ടായില്ല. എടക്കടപ്പുറം ഭാഗം സന്ദർശിച്ച നിയുക്ത എം.എൽ.എ വി. അബ്ദുറഹ്മാനെ ജനം തടഞ്ഞു.
കടലെടുത്ത 200 മീറ്റർ ഭാഗത്ത് കരിങ്കൽഭിത്തി ഇല്ലാത്തതാണ് ഇത്രയും വലിയ നാശനഷ്ടം വരുത്തിയത്. എം.എൽ.എ കടൽഭിത്തി നിർമാണം പോലും നടത്തിയില്ല എന്ന ആക്ഷേപം ഉന്നയിച്ചാണ് എം.എൽ.എയെ തീരദേശ ജനങ്ങൾ തടഞ്ഞത്.
പൊന്നാനി
പൊന്നാനി വില്ലേജ് പരിധിയിലും വെളിയങ്കോട് തണ്ണിത്തുറയിലുമായി 70ഓളം വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാർ പള്ളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബൂ ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീർ എന്നീ മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. 200ലധികം വീടുകളിൽ വെള്ളം കയറി. മുറിഞ്ഞഴിയിൽ കിഴക്കയിൽ ഫസീല, മഞ്ഞിങ്ങാെൻറ നഫീസു, ആല്യാമാക്കാനകത്ത് ഇ. ബിച്ചി ബീവി, കാലത്തിെൻറ ഹാജറു, സ്രാങ്കിെൻറ താഹിറ, പുത്തൻപുരയിൽ നഫീസു, ചന്തക്കാരെൻറ ശരീഫ, മാമുഞ്ഞിക്കാനകത്ത് കുഞ്ഞിപ്പാത്തു, മൈലാഞ്ചിക്കാട് ഭാഗത്ത് കൊള്ളിെൻറ പാത്താൻ കുട്ടി, സീതിെൻറ പുരക്കൽ സൗദ, പഴയ പുരക്കൽ സിദ്ദീഖ്, മഞ്ഞാങ്ങാെൻറ അശ്റഫ്, പുതുപൊന്നാനി അബൂ ഹുറൈറ പള്ളിക്ക് സമീപം ആലിക്കുട്ടിെൻറ അലി, തണ്ണിപ്പാറെൻറ ബീരു, വെളിയങ്കോട് തണ്ണിത്തുറയിൽ അമ്പലത്ത് വീട്ടിൽ കയ്യ മോൾ, തെരുവത്ത് സാലിഹ്, കുരുക്കളത്ത് മനാഫ്, ഹാജിയാരകത്ത് അബൂബക്കർ, വടക്കേപ്പുറത്ത് നൗഷാദ്, തണ്ടാം കോളിൽ അലി, മാളിയേക്കൽ നഫീസ തുടങ്ങിയവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. പല വീടുകളും ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി മണലും ചളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി.
നൂറോളം തെങ്ങുകൾ കടപുഴകി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തം. കടൽ വെള്ളം ഇരച്ചുകയറി തീരദേശ മേഖലയാകെ വെള്ളക്കെട്ടിലാണ്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാൻ ക്യാമ്പുകൾ തയാറാക്കിയിട്ടുണ്ടെന്ന് പൊന്നാനി തഹസിൽദാർ ടി.എൻ. വിജയൻ അറിയിച്ചു. പൊന്നാനി എം.ഇ.എസ് ഹൈസ്കൂൾ, വെളിയങ്കോട് ഫിഷറീസ് എൽ.പി സ്കൂൾ, പാലപ്പെട്ടി എന്നിവിടങ്ങളിലാണ് ക്യാമ്പ്. 154 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ചിലർ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശങ്ങളിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സന്ദർശിച്ചു. തീരദേശ റോഡുകൾ പൂർണമായും വെള്ളക്കെട്ടിലായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്.
പരപ്പനങ്ങാടി
ഹാർബർ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ കടൽ മീറ്ററുകളോളം കര കയറി. ഇൗ ഭാഗങ്ങളിലെ പുലിമുട്ടിന് തകരാർ സംഭവിച്ചു. ചാപ്പപ്പടിയിലെ ഫിഷ് ലാൻഡിങ് സെൻററിെൻറ അടിഭാഗത്ത മണ്ണ് കടലെടുത്തു. ചാപ്പപ്പടിയിലെ മീൻ ചാപ്പകളുടെ അവശേഷിക്കുന്ന ഭാഗങ്ങളും തകർച്ച ഭീഷണിയിലാണ്. കടലാക്രമണം രൂക്ഷമായ പരപ്പനങ്ങാടി തീരത്ത് നിയുക്ത എം.എൽ.എ കെ.പി.എ. മജീദ് സന്ദർശിച്ചു.
തിരൂർ
തീരദേശ പഞ്ചായത്തുകളായ വെട്ടം, മംഗലം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. വാക്കാട് അഴീക്കൽ സ്വദേശികളായ പള്ളാത്ത് കുഞ്ഞിമോൻ, പള്ളിക്കൽ നിസാർ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. വാക്കാട് കടപ്പുറത്തെ നിരവധി ഷെഡുകളും തെങ്ങുകളും കടലെടുത്തു. പറവണ്ണ പുത്തങ്ങാടിയിലും നിരവധി തെങ്ങുകൾ കടലെടുത്തു.
പറവണ്ണ വേളാപുരത്ത് കടൽക്കരയിൽ കയറ്റിയിട്ടിരുന്ന പക്കിച്ചിെൻറ പുരക്കൽ ഷംസുദ്ദീെൻറ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളത്തിന് കേടുപാട് സംഭവിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി, സെക്രട്ടറി അബുഫൈസൽ, വില്ലേജ് ഓഫിസർ എം. രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ. സൈനുദ്ദീൻ, കളരിക്കല് റിയാസ് ബാബു, കളരിക്കല് മെഹർഷ, ഇർഫാന ഡാനിഹാർ തുടങ്ങിയവർ പ്രദേശങ്ങൾ സന്ദർശിച്ചു. മംഗലം പഞ്ചായത്തിൽ ആശാൻപടി മുതൽ കൂട്ടായി വാടിക്കൽ വരെയുള്ള ഭാഗങ്ങളിൽ കരയിലേക്ക് വെള്ളം കയറി. തെങ്ങുകൾ കടപുഴകി. കൂടുതൽ വെള്ളം കയറാതിരിക്കാൻ നാട്ടുകാർ താൽക്കാലിക ബണ്ട് കെട്ടുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് സി.പി. കുഞ്ഞുട്ടി, പഞ്ചായത്ത് അംഗങ്ങളായ ഷെബീബ്, ഇസ്മാഈൽ പട്ടത്ത്, സൈനുൽ ആബിദ്, ഇ. സെമീന, നഫീസ മോൾ, സെക്രട്ടറി ഗോപീകൃഷ്ണ, വില്ലേജ് അസി. വിനോദ് എന്നിവർ അനുഗമിച്ചു.
വള്ളിക്കുന്ന്
പരപ്പാൽ, ആനങ്ങാടി ബീച്ചുകളിലാണ് രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെട്ടത്. ആനങ്ങാടി ബീച്ചിൽ എട്ടോളം വീടുകളിലേക്ക് വെള്ളം കയറി. കടൽഭിത്തി ഇല്ലാത്ത പ്രദേശത്തും ഭിത്തി ഉള്ള പ്രദേശത്ത് ഭിത്തിക്ക് മുകളിലൂടെയുമാണ് തിരമാല ആഞ്ഞടിച്ചത്. പരപ്പാലിൽ നാല് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.