സ​മീ​ർ മു​ക്ക​ത്ത് എം.ടിക്കൊപ്പം

സ​മീ​റി​ന് നി​ധി​യാ​ണ് എം.​ടി സ​മ്മാ​നി​ച്ച പേ​ന


പ​ര​പ്പ​ന​ങ്ങാ​ടി: മ​ല​യാ​ള​ത്തി​ന്റെ പ്രി​യ​സാ​ഹി​ത്യ​കാ​ര​ൻ സ​മ്മാ​നി​ച്ച തൂ​ലി​ക ത​ന്റെ ശേ​ഖ​ര​ത്തി​ൽ നി​ധി പോ​ലെ ചേ​ർ​ത്തു​വെ​ക്കു​ക​യാ​ണ് ഭി​ന്ന ശേ​ഷി യു​വാ​വാ​യ സ​മീ​ർ മു​ക്ക​ത്ത്.

ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നാ​യ സ​മീ​ർ പ്ര​മു​ഖ​ർ എ​ഴു​തി തീ​ർ​ത്ത​തു​ൾ​പ്പെ​ടെ പേ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന തി​ര​ക്കി​നി​ട​യി​ലാ​ണ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​യും സ​മീ​പി​ച്ച​ത്. കോ​ഴി​ക്കോ​ട് ഈ​സ്റ്റ് ന​ട​ക്കാ​വി​ലെ കൊ​ട്ടാ​രം റോ​ഡി​ന​ടു​ത്തു​ള്ള ‘സി​താ​ര’​യി​ലെ​ത്തി​യ സ​മീ​ർ ആ​ഗ​മ​നോ​ദ്ദേ​ശം നി​ര​ത്തി​യ​തോ​ടെ ഒ​രു നി​റ​ഞ്ഞ പു​ഞ്ചി​രി​യാ​യി​രു​ന്നു എം.​ടി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. പേ​ന തേ​ടി​യെ​ത്തി​യ ത​ന്നെ ചേ​ർ​ത്തു നി​ർ​ത്തി​യ എം.​ടി മ​ക​ളെ വി​ളി​ച്ച് മു​ക​ളി​ലെ മു​റി​യി​ലെ അ​ല​മാ​രി​യി​ൽ പ്ര​ത്യേ​കം സൂ​ക്ഷി​ച്ച പേ​ന എ​ടു​ത്തു​കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ ​പേ​ന നീ​ട്ടു​ന്ന​തി​നി​ട​യി​ൽ അ​തി​ന്റെ സ​വി​ശേ​ഷ​ത​യും വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്ത് ഒ​രു പ​രി​പാ​ടി​ക്കി​ടെ പ്ര​വാ​സി​ക​ൾ സ​മ്മാ​നി​ച്ച സ്നേ​ഹ സ​മ്മാ​ന​മാ​ണി​തെ​ന്ന് പ​റ​ഞ്ഞ എം.​ടി പേ​ന തു​റ​ന്ന് എ​ഴു​തി കാ​ണി​ക്കു​ന്ന​തി​നി​ടെ പേ​ന​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വെ​ളി​ച്ചം പ്ര​സ​രി​ക്കു​ന്ന പ്ര​ത്യേ​ക​ത​യും കാ​ണി​ച്ചു​ത​ന്നു. പ​ര​പ്പ​ന​ങ്ങാ​ടി പാ​ല​ത്തി​ങ്ങ​ൽ മീ​ഡി​യ ലൈ​ബ്ര​റി​യി​ൽ കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ലൈ​ബ്രേ​റി​യ​നാ​ണ് സ​മീ​ർ.

News Summary - The pen gifted by MT is a treasure for Sameer.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.