വിദ്യാർഥികളെ കൊണ്ടുപോയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം പിടികൂടി

മലപ്പുറം: വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചുവരുകയായിരുന്ന വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ക്രൂയിസര്‍ വാഹനം മലപ്പുറം ആര്‍.ടി.ഒ പിടികൂടി. ഫിറ്റ്നസും രേഖകളുമില്ലാത്ത വാഹനത്തില്‍ 20ലധികം വിദ്യാര്‍ഥികളുമായി സ്കൂളിലേക്കുള്ള സര്‍വിസ് നടത്തുന്നതിനിടെ ഈസ്റ്റ് കോഡൂരില്‍നിന്നാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പിന്നീട് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളെ ഇതേ വാഹനത്തില്‍തന്നെ സ്കൂളിലെത്തിച്ചു. രേഖകളില്ലാത്ത വാഹനം നമ്പര്‍ മാറ്റിയാണ് റോഡിലിറങ്ങിയത്. കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ടി.ഒ കേസ് അന്വേഷിച്ചത്. ആര്‍.ടി.ഒ വി.എ. സഹദേവന്‍റെ നിര്‍ദേശപ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി. പ്രജീഷ്, എം.പി. സെന്തില്‍, പി. അബ്ദുല്‍ ഗഫൂര്‍, ഡ്രൈവര്‍ അബ്ദുല്‍ സബാഹ് എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.

Tags:    
News Summary - The vehicle carrying the fake number plate carrying the students was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.