ഊർങ്ങാട്ടിരി: തെരട്ടമ്മൽ ആറാമത് ജനകീയ ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി. സി. ജാബിർ, കെ.എം. മുനീർ സ്മാരക അഖിലേന്ത്യ സെവൻസ് എന്ന പേരിലാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്. കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.
ആദ്യ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കെ.എഫ്.സി കാളികാവിനെ പരാജയപ്പെടുത്തി ജവഹർ മാവൂർ വിജയിച്ചു. സംസ്ഥാനത്ത് അഖിലേന്ത്യ സെവൻസ് ടൂർണമെന്റിൽ രജിസ്റ്റർ ചെയ്ത 24 ടീമുകളാണ് ഫുട്ബാളിന്റെ ഈറ്റിലമായ തെരട്ടമ്മൽ മൈതാനത്ത് കൊമ്പുകോർക്കുന്നത്. ഗാലറിയിൽ 5000 പേർക്ക് ഇരുന്ന് മത്സരം വീക്ഷിക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണത്തിനായാണ് ടൂർണമെൻറ് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും വെടിക്കെട്ടും അരങ്ങേറി. മുൻ ഇന്ത്യൻ താരം യു. ഷറഫലി, അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസലി, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, ജമീല നജീബ്, കെ. സലാഹുദ്ദീൻ, എൻ.കെ. ഷൗക്കത്തലി, എൻ.കെ. യൂസഫ്, കെ.സി. നാദിഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.