തിരുനാവായ: നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ ബസ് താഴത്തറ ഇറക്കത്തിൽ മരത്തിലിടിച്ച് ഡ്രൈവറടക്കം 13 പേർക്ക് പരിക്ക്. സാരമായ പരിക്കേറ്റ ഡ്രൈവർ ബാഹുലേയൻ (56), വിദ്യാർഥി ഫാത്തിമ സഫ (13) എന്നിവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിലും റാനിയ (10), ഷീബ (13), ഫാത്തിമ മുഫീദ (11), ഫാത്തിമ റിഫ (13), അതുല്യ (13), ശ്രീഹരി (10), ജിൻഷാദ് (13), ഷഹൽ (10), ഫിദ ഫാത്തിമ (10), മുഫീദ (13) എന്നിവരെ കൊടക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാരത്തൂർ, കൈനിക്കര ഭാഗത്തേക്ക് വരുന്ന രണ്ടാം നമ്പർ ബസാണ് അപകടത്തിൽപെട്ടത്.
സംസ്കൃത സർവകലാശാല റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് നീങ്ങാനുള്ള സാധ്യത കണ്ട് ഡ്രൈവർ റോഡരികിലെ മരത്തിൽ ഇടിച്ച് നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വ്യാഴാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അപകടം. തിരൂർ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.