തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ എട്ടാം നാളായ വ്യാഴാഴ്ച ഉത്സവ ബലി നടന്നു. ദർശന സമയത്ത് കാണിക്കയിട്ട് തൊഴാൻ നിരവധി വിശ്വാസികളെത്തി. ഗുരുവായൂർ കലാനിലയം അവതരിപ്പിച്ച കംസവധം കൃഷ്ണനാട്ടവും പോരൂർ ഉണ്ണികൃഷ്ണമാരാരും കലാനിലയം ഉദയൻ നമ്പൂതിരിയും ചേർന്നവതരിപ്പിച്ച ഇരട്ടത്തായമ്പകയും നാദബ്രഹ്മം കലാക്ഷേത്രം കുട്ടികൾ ഒരുക്കിയ പഞ്ചാരിമേളവും അരങ്ങേറി.
ശീവേലിക്കും കാഴ്ചശീവേലിക്കും പ്രസാദ ഊട്ടിനും തിരക്കനുഭവപ്പെട്ടു. ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത്, പാഠകം എന്നിവയും നടന്നു. വെള്ളിയാഴ്ച രാത്രി എട്ടരക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. നാവാമുകുന്ദൻ പരിവാര സമേതം വേട്ടക്ക് പോകുന്നതാണ് ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.