പട്ടർനടക്കാവ്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വലിയ പറപ്പൂർ ജുമാമസ്ജിദിലെ ദർസ് വിദ്യാർഥികൾ 'നാളെക്കായ് ഒരു തണല്‍, അതിനായി ഒന്നാവാം' എന്ന പ്രമേയത്തിൽ മസ്ജിദ് പരിസരത്ത് ചെടികൾ നട്ടു. മുഹമ്മദ് ഷറഫുദ്ദീൻ, അദ്നാൻ, തൻവീർ, മുഹമ്മദ് ഷാഫി, ഷാഹിം, അൽ അമീൻ എന്നിവർ നേതൃത്വം നൽകി.
തിരുനാവായ: പഞ്ചായത്ത് യൂത്ത് സെന്ററും സംസ്ഥാന യുവജനക്ഷേമ ബോർഡും പല്ലാർ എ.എഫ്.സി ക്ലബും ചേർന്നൊരുക്കിയ പരിസ്ഥിതി ദിനാചരണം യൂത്ത് കോഓഡിനേറ്റർ നാസർ കൊട്ടാരത്തിൽ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ പരിസ്ഥിതി പ്രതിജ്ഞയെടുത്തു. വിവിധ സ്ഥലങ്ങളിൽ തൈകൾ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
തിരുനാവായ: പീപ്പിൾ വോയ്സ് മലപ്പുറത്തിന്റെ പരിപാടികൾ സെക്രട്ടറി സി. മുഹമ്മദലി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മുളക്കൽ അധ്യക്ഷത വഹിച്ചു.
തലക്കടത്തൂർ: ഓവുങ്ങൽ യങ് മെൻസ് കൾച്ചറൽ അസോസിയേഷൻ (വൈ.എം.സി.എ) പരിസ്ഥിതി ദിനാചരണം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തംഗം ടി.എ. റഹിം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂസഫ് കല്ലേരി, ഡോ. നിയാസ്, പി.പി. മൊയ്തീൻ, എം. അസ്ലം, ജലീൽ, പി. മുനീഷ്, പി.പി. ജസീം, അൻഫാസ് തുടങ്ങിയവർ നേതൃത്വം നൽകി.
കൽപകഞ്ചേരി: ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിൽ ആരംഭിച്ച ഹരിത ക്ലബ് പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ ഉദ്ഘാടനം ചെയ്തു. ക്ലീൻ കാമ്പസ്, സ്മാർട്ട് കാമ്പസ്, പരിസ്ഥിതി ക്വിസ് എന്നിവ സംഘടിപ്പിച്ചു. ജില്ല ജൈവ ബോർഡ് കോഓഡിനേറ്റർ ഹൈദ്രോസ് കുട്ടി വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ ആർ.കെ. സലിം അധ്യക്ഷത വഹിച്ചു. ടി.കെ. രഘു, നസീമ റഷീദ്, ബീന സുകുമാരൻ, ധന്യ, ടി. സിദ്ദീഖ്, സതീഷ് കെ. കാരാട്ട്, സാംഹിത്ത്, മുഹമ്മദ് ഫൈസൽ എന്നിവർ സംബന്ധിച്ചു.
വൈരങ്കോട്: എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 'വീട്ടിൽ ഒരു മരം' പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികളുടെ വീട്ടിൽ ഓരോ മരം വെച്ചുപിടിപ്പിക്കുകയും ദിനം പ്രതി നിരീക്ഷിക്കുകയും അതുവഴി പ്രകൃതി സംരക്ഷണത്തിന്റെ ബാലപാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സ്കൂളിലെ 90 ശതമാനം വിദ്യാർഥികളും പരിസ്ഥിതി ദിനത്തിൽ പദ്ധതിയുടെ ഭാഗമായി. പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ സ്കൂളിൽ മരം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വെട്ടൻ ശരീഫ് ഹാജി, ചെയർമാൻ സി.സി. കുഞ്ഞു മൊയ്തീൻ, സ്കൂൾ മാനേജർ മുസ്തഫ, ജോ. സെക്രട്ടറി കുഞ്ഞാലൻ കുട്ടി ഗുരുക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.