തിരൂർ: തിരൂർ നൂർ ലേക്കിൽ കോ എർത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദ്വിദിന വർക്ഷോപ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം ആർക്കിടെക്റ്റുകളും വിദ്യാർഥികളും വർക്ഷോപ്പിൽ പങ്കെടുത്തു.
കേരളത്തിലുണ്ടായ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ നിർമാണമേഖലയിൽ പ്രകൃതിക്കനുകൂലമായ മാറ്റം സൃഷ്ടിക്കുകയും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആർക്കിടെക്റ്റുകളും സിവിൽ എൻജിനിയർമാരും ചേർന്ന് രൂപവത്കരിച്ച കൂട്ടായ്മയാണ് കോ എർത്ത് ഫൗണ്ടേഷൻ.
സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ഗ്രീൻ റൈറ്റഡ് ബിൽഡിങ്ങുകൾ, കോളനി നവീകരണം, പുനരധിവാസം തുടങ്ങി വിവിധ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നുണ്ട് കോ എർത്ത് ഫൗണ്ടേഷൻ. പ്രൊഫഷണൽസിനും വിദ്യാർഥികൾക്കുമായി വിവിധ നിർമാണ രീതികൾ പരിശീലിപ്പിക്കുന്ന പരിശീലന ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുള, മണ്ണ് എന്നിവയുപയോഗിച്ച് മനോഹരമായ നിർമാണങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ദ്വിദിന വർക്ഷോപ്പ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ നിർവഹിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. മുഹമ്മദ് കുഞ്ഞി, വിവേക് നെടുമ്പള്ളി, രതീഷ് എന്നിവർ സംബന്ധിച്ചു. കോ എർത്ത് ഫൗണ്ടേഷൻ ഡയറക്ടർമാരായ ആർക്കിടെക്റ്റ് അബ്ദുൽ റഊഫ്, അഖിൽ സാജൻ, അനീഷ് വയനാട്, എൻജിനിയർ മുഹമ്മദ് യാസർ, ആർക്കിടെക്റ്റ് ഷീഹാ ഹമീദ്, ആർക്കിടെക്റ്റ് അഫ്നാൻ, ആർക്കിടെക്റ്റ് ബിബിലാൽ, മൊയ്നുദ്ദീൻ അഫ്സൽ, എൻജിനിയർ മിസ്അബ് അരീക്കൻ എന്നിവർ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.