വാ​ട​ക​വീ​ട്ടി​ലെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

തി​രൂ​ര്‍: തൃ​ക്ക​ണ്ടി​യൂ​ര്‍ വി​ഷു​പാ​ട​ത്ത് ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം.

തി​രൂ​ര്‍ ഗ​ള്‍ഫ്മാ​ര്‍ക്ക​റ്റി​ല്‍ ഫു​ട്പാ​ത്ത് ക​ച്ച​വ​ടം ചെ​യ്യു​ന്ന കൂ​ട്ടാ​യി സ്വ​ദേ​ശി റ​സാ​ഖ് താ​മ​സി​ക്കു​ന്ന വി​ഷു​പാ​ടം റോ​ഡി​ലെ പി.​കെ. സ​ഹീ​റ ക്വാ​ർ​ട്ടേ​ഴ്സി​ലെ ഒ​രു​മു​റി​ക്കാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. മൂ​ന്ന് വ​ര്‍ഷം മു​മ്പും ഇ​തേ സ്ഥ​ല​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.

തീ​പി​ടി​ത്ത​മു​ണ്ടാ​വാ​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. വ​ര്‍ഷ​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചു​വ​രു​ന്ന റ​സാ​ഖ് സം​ഭ​വ സ​മ​യ​ത്തും മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഭ​യാ​ന​ക ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ തി​രൂ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. തൃ​ക്ക​ണ്ടി​യൂ​ര്‍ റോ​ഡി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത​ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ക്കി.

ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. മ​റ്റു മു​റി​ക​ളി​ലേ​ക്ക് തീ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് യൂ​നി​റ്റാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​കെ. സ​ന്തോ​ഷ്, ഓ​ഫി​സ​ർ​മാ​രാ​യ പി.​വി. സ​തീ​ഷ് കു​മാ​ർ, കെ. ​നി​ജീ​ഷ്, അ​ബ്ദു​ൽ മ​നാ​ഫ്, വി.​സി. ര​ഘു​രാ​ജ്, സി. ​അ​ഖി​ലേ​ഷ്, സി. ​ദി​നേ​ശ്, പി. ​മു​ര​ളീ​ധ​ര​ൻ, ദു​ൽ​ക്ക​ർ നൈ​നി, സി.​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - fire broke out in the warehouse of the rental house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.