മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി വെള്ളിയാഴ്​ച ഉച്ചക്ക് മഖാമില്‍ നടന്ന പ്രാർഥന സദസ്സ്

മമ്പുറം തങ്ങള്‍ ബഹുസ്വരതക്കുവേണ്ടി നിലകൊണ്ട ആത്മീയ നേതാവ് –മുനവ്വറലി തങ്ങള്‍

തിരൂരങ്ങാടി: സഹിഷ്ണുതയും സൗഹാര്‍ദവും പുലര്‍ത്തി സമൂഹത്തില്‍ ബഹുസ്വരതക്കുവേണ്ടി നിലകൊണ്ട ആത്മീയാചാര്യനായിരുന്നു മമ്പുറം തങ്ങളെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.

182ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിനം മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താനും അവരുടെ ആഘോഷ, ആചാരങ്ങളെ സംരക്ഷിക്കാനും രംഗത്തിറങ്ങിയ നേതാവ്​ കൂടിയായിരുന്നു മമ്പുറം തങ്ങളെന്നും മുനവ്വറലി അനുസ്മരിച്ചു.

മമ്പുറം ആണ്ടുനേര്‍ച്ചയുടെ ശ്രദ്ധേയ പരിപാടികളിലൊന്നാണ് മജ്‌ലിസുന്നൂര്‍. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിശ്വാസികള്‍ക്ക് നേരിട്ട്​ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ മഖാമിലെ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ​േനതൃത്വം നല്‍കി. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ശനിയാഴ്​ച മുതല്‍ മതപ്രഭാഷണങ്ങള്‍ നടക്കും.

Tags:    
News Summary - Mamburam Mosque anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.