തിരൂർ: 2000 രൂപക്ക് ചില്ലറ ചോദിച്ച് കടകളിൽ നിന്ന് പണം തട്ടുന്നയാളെ തേടി പൊലീസ്. വ്യാഴാഴ്ച തിരൂർ പൊലീസ് ലൈനിലുള്ള ബാറ്ററി വേൾഡ് എന്ന സ്ഥാപനത്തിൽ നിന്ന് 2000 രൂപക്ക് ചില്ലറ വേണമെന്ന് പറഞ്ഞു. ഷോപ്പിലെ ജീവനക്കാരനിൽ നിന്ന് 2000 രൂപ വാങ്ങുകയും പിന്നീട് കബളിപ്പിച്ച് മുങ്ങുകയുമായിരുന്നു.
തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇയാൾ മറ്റു സ്ഥലങ്ങളിലും ഇത്തരത്തിൽ പണം തട്ടിയതായി വ്യക്തമായത്. ഒരാഴ്ച മുമ്പ് ഇയാൾ എടപ്പാളിലെ ഒരു ഷോപ്പിൽ നിന്ന് അടുത്ത സ്ഥാപനത്തിലേക്കാണ് എന്ന് പറഞ്ഞു 2000 രൂപ വാങ്ങി മുങ്ങിയിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്തു വിട്ട തിരൂർ പൊലീസ് ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.