തിരൂർ: കോവിഡ് കാലത്ത് വടിയിലൂന്നി അതിജീവനത്തിനായി വിശേഷാൽ പതിപ്പുകളുമായി പ്രയാസപ്പെട്ട് നടന്നുനീങ്ങി പാറയിൽ ഫസലു.
പുതുവത്സരം, ഓണം, പെരുന്നാൾ, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, വിഷു, ക്രിസ്മസ്, നബിദിനം തുടങ്ങി സുപ്രധാന ദിനങ്ങളിലും പാറയിൽ ഫസലുവിെൻറ വിശേഷാൽ പതിപ്പുകൾ പ്രതീക്ഷിക്കാം. എല്ലാം സൗജന്യം.
വിതരണം തനിച്ചുതന്നെ. 15 വർഷത്തിലധികമായി ഈ ദൗത്യം തുടരുന്നു. തിരൂരിലെ കലാസാംസ്കാരിക, സാഹിത്യരംഗങ്ങളിൽ നിറസാന്നിധ്യമായ ഫസലു 11 വർഷം തിരൂർ എം.ഇ.ടി സ്കൂളിൽ ചിത്രകലാധ്യാപകനായിരുന്നു.
ഇതിനിടയിൽ നാലു വർഷം ഗൾഫിലും ജോലിക്കായി പോയി. ഗൾഫിൽനിന്ന് ലീവിൽ വന്ന സമയത്ത് ബൈക്കിടിച്ച് ഇടുപ്പെല്ലിന് പരിക്കുപറ്റി ആറു മാസത്തോളം ആശുപത്രിയിൽ കിടന്നതോടെ വിസയും റദ്ദായി. അതോടെ വടിയിലൂന്നി വീണ്ടും പൊതുസമൂഹത്തിലേക്ക്.
കോവിഡ്കാലത്ത് സമൂഹത്തിലെ പ്രമുഖരായ മുഴുവൻ പ്രതിഭകളെയും അണിനിരത്തി ഫസലു പുറത്തിറക്കിയ 'അമ്പിളിക്കീറ്' പെരുന്നാൾ-ഓണം വിശേഷാൽ പ്രതി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ പാറയിൽ മുഹമ്മദ് ഹാജിയുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.