തിരൂർ: തിരൂരിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. ജഡ്ജിയുടെ വീട്ടിലും ഡോക്ടറുടെ ക്ലിനിക്കിലും ഉൾപ്പെടെ കള്ളൻ കയറി. കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കണ്ടിയൂരിൽ താമസിക്കുന്ന കുടുംബ കോടതി ജഡ്ജിയുടെ വീട്ടിലും സമീപത്തെ ഡോക്ടറുടെ ക്ലിനിക്കിലും മോഷണം നടന്നത്. ക്ലിനിക്കിൽനിന്ന് 7000 രൂപ നഷ്ടപ്പെട്ടു. സമീപത്തെ മറ്റൊരു സ്ഥാപനത്തിലും മോഷണ ശ്രമമുണ്ടായി.
മുഖംമൂടി ധരിച്ച് ടോര്‍ച്ചുമായെത്തിയ മോഷ്ടാവ് ക്ലിനിക്കിലെ മേശയും മറ്റും വാരിവലിച്ചിട്ടുണ്ട്. മോഷ്ടാവിനെ തിരൂർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കള്ളനെ തിരിച്ചറിഞ്ഞത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു, സി.ഐ എം.ജെ. ജിജോ എന്നിവർ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.
ഒരാഴ്ച മുമ്പാണ് തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റാഫ് റൂമിലും ഓഫിസിലും കള്ളന് കയറിയത്. മോഷണം പതിവായതോടെ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.