തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം 17ന്

തി​രൂ​ർ: അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വൈ​കി​യ​തി​നാ​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​കാ​തി​രു​ന്ന തി​രൂ​ർ സി​റ്റി ജ​ങ്ഷ​ൻ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഫെ​ബ്രു​വ​രി 17ന് ​ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്ന് കൊ​ടു​ക്കും.

തി​രൂ​രി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ർ​ന്ന് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ലം​പ​ണി പൂ​ർ​ത്തി​യാ​വും മു​മ്പ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​ജ്ഞാ​ത​ർ തു​റ​ന്നു​കൊ​ടു​ത്ത​ത് വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ തി​രൂ​ർ പൊ​ലീ​സെ​ത്തി പാ​ലം അ​ട​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ടും സ​മാ​ന സം​ഭ​വം ആ​വ​ർ​ത്തി​ച്ചി​രു​ന്നു. 2018 ലാ​ണ് പാ​ല​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. എ​ന്നാ​ൽ, അ​പ്രോ​ച്ച് റോ​ഡി​ന് ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ പ​ണി നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. പ​ഴ​യ മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ മാ​റ്റാ​ൻ വൈ​കി​യ​തും നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ട​സ്സ​മാ​യി.

ഇ​തേ​തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് തി​രൂ​രി​ലെ​ത്തി കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ​യു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.

മൂ​ന്നു കോ​ടി 60 ല​ക്ഷം രൂ​പ​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് 92 മീ​റ്റ​റും സി​റ്റി ജ​ങ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് 19 മീ​റ്റ​റു​മാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്റെ നീ​ളം. ഫെ​ബ്രു​വ​രി 17ന് ​വൈ​കീ​ട്ട് നാ​ലി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മേ​ൽ​പ്പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Tirur City Junction Railway Flyover inauguration on 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.