തിരൂർ: തിരൂർ കോട്ട് കല്ലിങ്ങലിലെ ലോഡ്ജിൽനിന്നും കാറിൽനിന്നുമായി അരക്കോടിയോളം രൂപ വിലവരുന്ന 50 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുറുകത്താണി സ്വദേശി കല്ലൻ ഇബ്രാഹീമാണ് (30) പിടിയിലായത്. മലപ്പുറം സ്വദേശി ഫൈസൽ എന്ന മുത്തുവാണ് ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവെത്തിച്ചിരുന്നത്. ഇയാൾക്ക് എസ്കോർട്ട് പോയിരുന്ന പരപ്പനങ്ങാടി സ്വദേശിയെകസ്റ്റഡിയിലെടുത്തു. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം നടക്കുന്നതായി എക്സൈസ് എൻഫോഴ്സ്മെൻറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിെൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഇബ്രാഹീം താമസിക്കുന്ന ലോഡ്ജിൽ ഒളിപ്പിച്ചുെവച്ച നിലയിലായിരുന്നു കഞ്ചാവുപൊതികൾ. വിൽപന നടത്തി ലഭിച്ച 75,000 രൂപയും കണ്ടെടുത്തതായും സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.