നിലമ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ട്രിപ്പ്ൾ ലോക്ഡൗണിെൻറ ഭാഗമായി മലയോര പാതകളും അടച്ചു. ട്രോമകെയർ, പൊലീസ് വളൻറിയേഴ്സ്, ആർ.ആർ.ടി അംഗങ്ങളുടെ സഹായത്തോടെയാണ് ഞായറാഴ്ച വൈകീട്ടോടെ പൊലീസ് പാതകൾ അടച്ചു തുടങ്ങിയത്. അർധരാത്രിയോടെ മുഴുവൻ പാതകളും കയറും മറ്റും ഉപയോഗിച്ച് അടച്ചു.
അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് പോലുള്ള വാഹനങ്ങൾക്ക് പോക്കുവരവ് നടത്തുന്നതിന് മുന്നിൽ കണ്ടുള്ള തടസ്സങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രധാന റോഡിൽ നിന്നു തിരിയുന്ന എല്ലാ പോക്കറ്റ് റോഡുകളും അടച്ചിട്ടുണ്ട്. ഒരു വഴിയിലൂടെ മാത്രമേ അത്യാവശ്യയാത്രകാരെ കടത്തിവിടുകയുള്ളൂ. ഇവിടെ പൊലീസിെൻറ കർശനമായ പരിശോധന ഏർപ്പെടുത്തുകയും ചെയ്യും. അനാവശ്യ യാത്രക്കാർക്കെതിരെ കർശന നിയമനടപടിയാണ് സ്വീകരിക്കുക.
അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി റോഡിൽ വഴിക്കടവ് നാടുകാണി അതിർത്തിയും അടച്ചിട്ടുണ്ട്. അത്യാഹിത രോഗികളെയും ചരക്ക് വാഹനങ്ങളെയും മാത്രമേ കടത്തിവിടുകയുള്ളു. ട്രിപ്പ്ൾ ലോക്ഡൗണിൽ പാലിക്കേണ്ട നിർദേശങ്ങൾ സർക്കാർ ഏജൻസികൾ വഴിയും വാർഡ് തല ആർ.ആർ.ടികൾ വഴിയും പൊരത്തേ അറിയിച്ചിട്ടുണ്ട്.
കരുളായിയിൽ പ്രതിരോധം ഊർജിതം
കരുളായി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കരുളായി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ 15 വാര്‍ഡിലെയും ചെറു വഴികള്‍ അടച്ചു. പൊലീസും ഗ്രാമപഞ്ചായത്തും ചേര്‍ന്നെടുത്ത തീരുമാനത്തിെൻറ ഭാഗമായി അത്യാവശ്യ വഴികള്‍ ഒഴിവാക്കിയാണ് മറ്റു വഴികള്‍ അടച്ചത്. ജില്ലയില്‍ ട്രിപ്ള്‍ ലോക്ഡൗണും പഞ്ചായത്തിനെ കണ്ടെയ്ൻമെൻറ് സോണുമാക്കിയ പശ്ചാത്തലത്തിലാണ് മുഴുവൻ പൊതുവഴികള്‍ അടക്കാന്‍ തീരുമാനമെടുത്തത്. പഞ്ചായത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന വാര്‍ഡിലെ ഒരു വഴി മാത്രമാണ് അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തേക്ക് പോവുന്നതിനായി തുറന്നിട്ടിട്ടുള്ളത്.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ് രോഗികള്‍ കൂടുന്ന സഹചര്യത്തില്‍ മറ്റുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ വരുന്നതും പോവുന്നതും തടയുക, അനാവശ്യത്തിനായി ആളുകള്‍ വാഹനവുമെടുത്ത് പുറത്തിറങ്ങുന്നത് തടയുക, പൊലീസിന് പരിശോധനകള്‍ എളുപ്പമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രോമാകെയര്‍ പൂക്കോട്ടുംപാടം സ്റ്റേഷന് യൂനിറ്റിലെ പ്രവര്‍ത്തകരുടെയും ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വളവ് കൂളിക്കുന്ന്, വക്കീല്‍പ്പടി കാര്‍ളിക്കോട്, അമ്പലപ്പടി കാര്‍ളിക്കോട്, വില്ലേജ് റോഡ് അല്‍സലാമ ആശുപത്രി, പിലാക്കല്‍ കളം, വാസുപടി കൊയലമുണ്ട. ഭൂമിക്കുത്ത് ചെറുപുഴ, മൈലമ്പാറ കണ്ടിക്കല്‍, മേലേ ചെട്ടി കാട്ടിലപാടം, മൈലമ്പാറ പനിച്ചോല, വരക്കുളം പിലാക്കല്‍, കൊളവട്ടം മില്ലുംപടി, വക്കീല്‍പടി എസ്.ടി കോളനി, പുള്ളിസ്കൂള് അംഗൻവാടി, നിലമ്പതി അംബേദ്കര്‍ കോളനി, പിലാക്കോട്ടുപാടം റെയില്‍വേ, മണ്ടന്മൊഴി സിദ്ദീഖ്പടി എന്നീ റോഡുകള്‍ അടച്ചത്.
പലച്ചരക്ക്, പച്ചക്കറി കച്ചവടക്കാർക്ക് രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടു മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. രോഗലക്ഷണമുള്ളവരെ മുഴുവൻ ആളുകളെ കണ്ടെത്തി ആൻറിജൻ, ആർ.ടി.പി.സി ആർ പരിശോധന നടത്തി മരുന്നുനൽകിവരുന്നുണ്ട്. രോഗബാധയുളളവരെ വീടുകളിലേക്കോ ഡി.സി.സി സെൻററിലേക്ക് മാറ്റി പാർപ്പിച്ചുവരുന്നു. പുല്ലഞ്ചേരി ഡി.സി.സി സെൻററിൽ രണ്ടുപേർ ക്വാറൻറീനിലുണ്ട്. ദിവസേന ഭരണ സമിതിയുടെ അധ്യക്ഷതയിൽ സർവേ കക്ഷിയോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്ത് ഉചിത നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് വൈസ് പ്രസിഡൻറ് സുരേഷ് മാസ്റ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.