നിമ സുലൈമാൻ, നുസ്റത്ത് വഴിക്കടവ്, ഡോ. അശ്വതി സോമൻ, ഡോ. ഷാഹിന മോൾ
മലപ്പുറം: ജീവിത പ്രതിസന്ധികൾ തരണം ചെയ്ത് സമൂഹത്തിൽ വിവിധ തലങ്ങളിൽ വിജയം കൈവരിച്ച വനിതകളുടെ കഥകളുമായി ‘ഹെർ സ്റ്റോറി അൺഫോൾഡ്സ്’ സംവാദത്തിന് ഇന്ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളജ് വേദിയാകും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്കു നയിക്കാൻ ‘മാധ്യമം കുടുംബ’വും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ് കാമ്പയിനി’ന്റെ രണ്ടാംഘട്ടമാണ് ബുധനാഴ്ച അരങ്ങേറുക.
വി.ആർ. വിനോദ് (ജില്ല കലക്ടർ)
ആതുരസേവന മേഖലയിലെ നിറസാന്നിധ്യവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. അശ്വതി സോമൻ, ഹൈലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടർ നിമ സുലൈമാൻ, എഴുത്തുകാരിയും അതിജീവനത്തിന്റെ നേർസാക്ഷ്യവുമായ നുസ്റത്ത് വഴിക്കടവ്, അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ഡോ. ഷാഹിന മോൾ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും. സാമൂഹിക മുന്നേറ്റങ്ങളിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക്, പ്രതിസന്ധികളെ അതിജീവിക്കുന്നതെങ്ങനെ, ജീവിതവിജയം നേടാനുള്ള വഴികൾ, സ്ത്രീമുന്നേറ്റങ്ങൾ, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, സ്ത്രീകൾക്കായി തുറന്നുകിടക്കുന്ന സാധ്യതകളും അതിന്റെ പ്രാധാന്യവുമെല്ലാം ചർച്ചയുടെ ഭാഗമാവും.
രാവിലെ 9.30 മുതൽ മഞ്ചേരി യൂണിറ്റി വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്യും. യൂണിറ്റി വിമൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ, മലബാർ ഗ്രൂപ് ലേണിങ് ആൻഡ് ഡെവലപ്മെന്റ് മാനേജർ എം.എസ്. നീത തുടങ്ങിയവർ സംസാരിക്കും. പരിപാടിയിൽ യൂണിറ്റി വിമൻസ് കോളജ് വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.